Kerala NewsLatest NewsNewsPolitics
അടുത്ത മുഖ്യമന്ത്രി കെ മുരളീധരനെന്ന് ശശി തരൂര്‍

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കെ. മുരളീധരന്‍ മന്ത്രിയാകുമെന്ന് ശശി തരൂര്‍ എം.പി. കേരളത്തില്‍ ബി.ജെ.പി വേണ്ടെന്ന സന്ദേശം നല്‍കി നേമത്ത് മുരളീധരന്‍ വിജയിക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ശശി തരൂരിന്റെ ചില വാക്കുകള്‍ കോണ്‍ഗ്രസ് കോട്ടകളെ സന്തോഷിപ്പിക്കുന്നത്.അടുത്ത 12 ദിവസം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നിര്‍ണായകമാണെന്നും തരൂര്‍ വ്യക്തമാക്കി.
മുരളീധരന്‍റെ വ്യക്തിത്വവും പ്രവര്‍ത്തന പരിചയവും നേമത്ത് ഗുണം ചെയ്യും. മികച്ച രീതിയില്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളെയാണ് മത്സരിപ്പിക്കുന്നത്. മുരളീധരന്‍റെ സ്ഥാനാര്‍ഥിത്വം ബി.ജെ.പിക്കുള്ള സന്ദേശമാണ്. നേമം ബി.ജെ.പിക്ക് വിട്ടുകൊടുക്കില്ല. രാഷ്ട്രീയകാറ്റ് യു.ഡി.എഫിന് അനുകൂലമാണ്. സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലേറുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.