വടി കൊടുത്ത് അടി വാങ്ങി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്
75-ാം സ്വാതന്ത്ര്യ ദിനം ആഘോഷത്തിന്റെ നിറവിലാണ്. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 74 വര്‍ഷങ്ങളും പിന്നിട്ടു. അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്ഥാനങ്ങള്‍ എല്ലാം തന്നെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.
കേരളത്തില്‍ മുഖ്യമന്ത്രിയും 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലമാണെങ്കിലും കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്ന് സ്വാതന്ത്ര ദിന പരിപാടികള്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ദേശീയ പതാക ഉയര്‍ത്തിയതിനെതിരെ കെ.പി.സി.സി. അധ്യക്ഷന്‍ സുധാകരന് വിമര്‍ശനം ഉന്നയിച്ചത് വിവാദമാകുകയാണ്.
ഓഗസ്റ്റ് 15 ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്നവര്‍ സഖാക്കളെ പറഞ്ഞ് പഠിപിച്ചിരിക്കുന്നു എന്നാരോപിച്ചാണ് കെ സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കെപിസിസിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സേവാദള്‍ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിലാണ് വിവാദങ്ങള്‍ ശൃഷ്ടിക്കുന്ന പരാമര്‍ശം കെ. സുധാകരനന്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്നവര്‍ സഖാക്കളെ പറഞ്ഞ് പഠിപ്പിച്ചു.
കോണ്‍ഗ്രസ് 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണെന്ന പരിഹാസമാണ് കെ സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായത്. സമസ്താപരാധങ്ങളും ക്ഷമിക്കണമേയെന്ന് ഇന്ത്യക്കാരുടെ മുമ്പില്‍ കുമ്പിട്ട് പറയുന്നതിന് തുല്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ പ്രസ്ഥാവനയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ സുധാകരന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ രംഗത്ത് വന്നിരിക്കുകയാണ്.
സ്വാതന്ത്ര്യമൂലങ്ങളെ കുറിച്ച് കെ സുധാകരന്‍ ധാരണയില്ലെന്നും അതെന്തെന്ന് അദ്ദേഹത്തിന് അറിയില്ലെന്നുമാണ് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി പരസ്യമായി പറഞ്ഞിരിക്കുന്നത്. സ്വാതന്ത്ര്യം കിട്ടി ഇത്ര വര്‍ഷത്തിനിടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ഇതാന്ത്യമായെല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
1947 ല്‍ പി. കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയിട്ടുണ്ട്. എ.കെ.ജി.യും, ഇ.എം.എസും, പി. കൃഷ്ണപിള്ളയുമാണ് കേരളത്തില്‍ സ്വാതന്ത്ര്യ സമര പോരാട്ടം നയിച്ച നേതാക്കള്‍. കെ. സുധാകരനറെ പരാമര്‍ശങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു’ എന്ന പരിഹാസം കലര്‍ന്ന ഭാഷ്യത്തിലാണ് കെ.പി.സി.സി. അധ്യക്ഷന്‍ കെ സുധാകരനെതിരെ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പ്രികരിച്ചിരിക്കുന്നത്.
അതേ സമയം കേരളത്തില്‍ പലയിടത്തും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് ആഘോഷപരിപാടികള്‍ നടത്തി വരികയാണ്.