CrimeDeathKerala NewsLatest NewsLaw,News

ജീവനൊടുക്കുമെന്ന് യുവാവ്;പോലീസ്‌ നട്ടംതിരിഞ്ഞത് 2 മണിക്കൂര്‍

എറണാകുളം: ആലുവയില്‍ വീടു വിട്ടിറങ്ങിയ യുവാവ് ആത്മഹത്യ ശ്രമമെന്നു പറഞ്ഞ് പോലീസിനെ വട്ടം കറക്കിയത് രണ്ടു മണിക്കൂറിനു മുകളില്‍. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തു നിന്നു പുലര്‍ച്ചെ 2ന് ആലുവ റൂറല്‍ ജില്ലാ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഒരു എത്തി . കയ്യില്‍ കടലാസും തോളില്‍ ബാഗുമായി ഒരു യുവാവ് ആലുവ റെയില്‍പാളത്തില്‍ ആത്മഹത്യ ചെയ്യാന്‍ നില്‍ക്കുന്നു. പോലീസ് ഉടന്‍ എത്തിയാല്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. അല്ലെങ്കില്‍ ട്രെയിന്‍ ദേഹത്തു കയറിയിറങ്ങും.

സന്ദേശം കേട്ട ഉടന്‍ എസ്ഐയും പോലീസുകാരും കൂടി രാത്രി പെരുമഴയത്ത് റെയില്‍പാളത്തിലൂടെ ഓടിയത് ഒന്നര മണിക്കൂര്‍. അതേ സമയം കുറെ ദൂരം സഞ്ചരിച്ചിട്ടും പാളത്തിലൂടെ ആരെയും കാണാതായപ്പോള്‍ എവിടെയാണു നില്‍ക്കുന്നതെന്ന് അറിയാന്‍ തിരുവനന്തപുരത്തു നിന്നു ലഭിച്ച നമ്ബറില്‍ പോലീസ് തിരിച്ചു വിളിക്കുകയാണ് ഉണ്ടായത്. ലഭിച്ച മറുപടി ഇങ്ങനെ സെന്റ് സേവ്യേഴ്സ് കോളജിനു സമീപം മേല്‍പാലത്തിന്റെ അടിയിലാണെന്നായിരുന്നു . അവിടെ ചെന്നപ്പോള്‍ ആരുമില്ല. വീണ്ടും വിളിച്ചപ്പോള്‍ ടൗണ്‍ മസ്ജിദിനു സമീപം മറ്റൊരു മേല്‍പാലത്തിന്റെ ചുവട്ടിലാണെന്നു പറഞ്ഞു. പോലീസ് അങ്ങോട്ടു പാഞ്ഞു. എന്നാല്‍ ഈ സമയം അവിടെ ഫോണ്‍ സന്ദേശത്തിലെ ലക്ഷണങ്ങളുള്ള ഒരു യുവാവ് നില്‍പ്പുണ്ടായിരുന്നു.

അതേസമയം കഥയിലെ നാടകീയത പുറത്തായത്‌യുവാവിനെ കണ്ട് ട്രെയിന്‍ യാത്രികാര്‍ ആരൊ വിളിച്ചുപറഞ്ഞതാവുമെന്നു കരുതി തിരിച്ചിലിനിറങ്ങിയ പോലീസ് ഒടുവില്‍ ആളെ കണ്ടെത്തിയപ്പോഴാണു . വിളിച്ചത് ആത്മഹത്യ ചെയ്യാനൊരുങ്ങി നിന്നയാള്‍ തന്നെയായിരുന്നു. പോലീസിനെ കണ്ടപ്പോള്‍ കരയാന്‍ തുടങ്ങിയ യുവാവിനെ ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിച്ചു. യുവാവിന്റെ പരാതി ഇങ്ങനെവീടു വിട്ടിറങ്ങിയിട്ടു കുറച്ചു ദിവസമായെന്നും തിരികെ ചെന്നപ്പോള്‍ വീട്ടുകാര്‍ കയറ്റുന്നില്ലെന്നും.. മൂന്നരയോടെ യുവാവിനെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ആളെ കണ്ടെത്തിയെന്ന് അറിയിക്കാന്‍ പഴയ നമ്ബറില്‍ എസ്ഐ വീണ്ടും വിളിച്ചു.ഈ സമയത്താണ് രക്ഷിക്കപ്പെട്ട ആളുടെ കീശയില്‍ തന്നെയാണു ഫോണ്‍ ബെല്ലടിക്കുന്നതെന്നു മനസ്സിലായത്.

ജീവനൊടുക്കാന്‍ നിന്ന ആള്‍ തന്നെയാണ് ദൃക്സാക്ഷിയെന്ന വ്യാജേന കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ചത് .അതേസമയം തിരച്ചിലിനിറങ്ങിയ പോലീസുകാര്‍ പാളത്തിലൂടെ നടക്കുന്നതിനിടെ പാഞ്ഞുവന്ന 2 ട്രെയിനുകളുടെ ഇടയില്‍ അകപ്പെട്ടെങ്കിലും തലനാരിഴയ്ക്കു തെന്നിമാറി. ആലങ്ങാട് കുരിയച്ചാല്‍ സ്വദേശിയായ മുപ്പത്തിയൊന്നുകാരനാണു പാളത്തില്‍ നിന്നു പോലീസിനെ വിളിച്ചത്. തന്റെ ആത്മഹത്യയ്ക്ക് ആരും ഉത്തരവാദിയല്ലെന്ന കുറിപ്പാണു യുവാവ് കയ്യില്‍ പിടിച്ചിരുന്നത്.നിലവില്‍ യുവാവിനെ വീട്ടില്‍ നിന്നു സഹോദരനെ വരുത്തി കൂടെവിട്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button