മലപ്പുറം കലക്ടർക്കും, സബ് കലക്ടർക്കും, അസിസ്റ്റന്റ് കളക്ടർക്കും, പെരിന്തൽമണ്ണ എ.എസ്.പിക്കും കോവിഡ്.

മലപ്പുറം കലക്ടർ കെ.ഗോപാലകൃഷ്ണനും ഡെപ്യൂട്ടി കലക്ടർക്കും പെരിന്തൽമണ്ണ എ.എസ്.പിക്കും കോവിഡ് സ്ഥിരീകരിച്ചു. കളക്ടറെ കൂടാതെ സബ് കളക്ടർ, അസിസ്റ്റന്റ് കളക്ടർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. കളക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്മാരടക്കം 21 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണ എ.എസ്.പി ഹേമലതക്കും പോസിറ്റീവാണ്. കരിപ്പൂർ വിമാന അപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയപ്പോൾ പലരുമായും സമ്പർക്കമുണ്ടായതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്റ്റർ കെ. ഗോപാലകൃഷ്ണനോട് നേരത്തെ നിരീക്ഷണത്തിൽ പോയിരുന്നതാന്. നേരത്തെ മലപ്പുറം ജില്ലാ പോലീസ് മേധാവി അബ്ദുൽ കരീമിനു രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്വാറന്‍റൈനില്‍ പ്രവേശിച്ചിരുന്നു.
മലപ്പുറം എസ്.പിക്ക് കോവിഡ് സ്ഥിരീകരിച്ചത്തോടെ ഡി.ജി.പി ലോക്നാഥ് ബെഹ്റയും നിരീക്ഷണത്തില്‍ പോയി.
കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയും ക്വാറന്‍റൈനില്‍ പോയി. ജില്ലാ പൊലീസ് മേധാവിയുടെ കാര്യലത്തിൽ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇത്. ശില്‍പ ഉൾപ്പടെ 4 പേരാണ് പ്രാഥമിക സമ്പര്‍ക്കത്തിലുള്ളത്.