Latest NewsNationalNewsPolitics
തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നതായി റിപ്പോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ദേശീയ രാഷ്ട്രീയത്തില്‍ മമത സജീവമാകുന്നു എന്ന വിവരം ലഭ്യമാകുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍
മമതയെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞ ബിജെപിക്കെതിരെ വലിയ ഭൂരിപക്ഷത്തിനാണ് മമത വിജയം കൈവരിച്ചത്.
ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മമതയും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
ഫോണ്‍ ക്യാമറ മറച്ചു പിടിച്ചാണ്
താന്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്ന പരാമര്‍ശവും മമത നടത്തിയിരുന്നു.