DeathEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

നിത്യവേതനക്കാരായ തൊഴിലാളികളിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു, ഇന്ത്യയിൽ കൊല്ലം മുന്നിൽ.

ഇന്ത്യയിൽ നിത്യ വേതനക്കാരായ തൊഴിലാളികളിൽ ആത്മഹത്യാനിരക്ക് കഴിഞ്ഞ ആറുവര്‍ഷകാലത്തെ അപേക്ഷിച്ച്‌ ഇരട്ടിയായി വര്‍ധിച്ചിരിക്കുന്നതായി ഞെട്ടിക്കുന്ന വിവരം. ആത്മഹത്യാനിരക്ക് പ്രതിദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും 2019ല്‍ ഇത് 23.4 ശതമാനം ഇരട്ടിയായി വര്‍ധിച്ചുവെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ആണ് പറയുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നിരക്കുള്ള നഗരം കേരളത്തിലെ കൊല്ലമാണെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളില്‍ പറഞ്ഞിരിക്കുന്നു. ഈ വര്‍ഷം നടന്ന മൊത്തം ആത്മഹത്യകളില്‍ നാലിലൊന്നു പേർ ദിവസവേതനക്കാരാണ്. അതായത് 1,39,123 ആത്മഹത്യകളില്‍ 32563 പേര്‍ ദിവസവേതനക്കാരാണെന്നാണ് ഏകദേശകണക്കുകള്‍ സൂചിപ്പിക്കുന്നത്. ദിവസവേതനക്കാരുടെ കൂട്ടത്തില്‍ കര്‍ഷകരാണ് വലിയൊരു ഭാഗം ഉള്ളത്. 24.3 ശതമാനമാണ് കേരളത്തിലെ ആത്മഹത്യാനിരക്ക്. 41.2 ശതമാനമാണ് കൊല്ലത്തെ ആത്മഹത്യാനിരക്ക്. സംസ്ഥാനങ്ങളിലെ ആത്മഹത്യാനിരക്കില്‍ കേരളം അഞ്ചാം സ്ഥാനത്ത് നിൽക്കുമ്പോഴാണ് ഇന്ത്യയിലെ നഗരങ്ങളിലെ ആത്മഹത്യാനിരക്കില്‍ കൊല്ലം മുന്നിലുള്ളത്. 150പേര്‍ മാനസിക രോഗങ്ങള്‍ കാരണവും 26 പേര്‍ പ്രണയം കാരണവും കൊല്ലം നഗരത്തില്‍ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തമിഴ്‌നാടാണ് ആത്മഹത്യാനിരക്കില്‍ മുന്നിലുള്ളത്. തൊട്ടുപിന്നിലായി മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങള്‍ നിൽക്കുന്നു. രാജ്യത്ത് പ്രതിദിനം ശരാശരി 381 ആത്മഹത്യകളാണുണ്ടാവുന്നു. കേരളത്തില്‍ കുടുംബപ്രശ്‌നങ്ങള്‍ കാരണമാണ് കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത്. മാനസിക പ്രശ്‌നങ്ങള്‍ കാരണം 974 പേരും, മറ്റ് രോഗങ്ങള്‍ കൊണ്ട് 974 പേരും, 792 പേര്‍ മദ്യാസക്തി മൂലവും, 259പേര്‍ കടബാധ്യത കാരണവും, 230 പേര്‍ പ്രണ നൈരാശ്യം മൂലവും, 81 പേര്‍ തൊഴിലില്ലായ്മ മൂലവും, ആത്മഹത്യ ചെയ്തുവെന്നാണ് കണക്കുകള്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button