CinemaentertainmentMovie
‘സുമതി വളവ്’ 25 കോടി ക്ലബ്ബില്‍…

റിലീസിന്റെ 25- ാം ദിവസത്തില്‍ സിനിമയുടെ കലക്ഷനിൽ 25.5 കോടി പിന്നിട്ടിരിക്കുകയാണ് അർജുൻ അശോകൻ നായകനായ സുമതി വളവ് . നിര്‍മാതാക്കള്‍ തന്നെയാണ് ഔദ്യോഗിക കലക്ഷന്‍ പുറത്തുവിട്ടത്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് അഭിലാഷ് പിള്ളയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലോകവ്യാപകമായി ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളിലേക്കെത്തിയ ചിത്രം നാല് ദിവസം കൊണ്ട് 11.15 കോടി ഗ്രോസ് ആഗോള കലക്ഷനായി നേടിയിരുന്നു.അര്ജുന് അശോകന്റെ കരിയറിലെ ഏറ്റവും വലിയ വിജയം കൂടിയാണിത്. രണ്ടാം ദിനം കേരളത്തില്‍ നിന്ന് മാത്രം രണ്ട് കോടി കലക്ഷന്‍ നേടിയെന്ന് അണിയറക്കാര്‍ െവളിപ്പെടുത്തിയിരുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സുമതി വളവിന്റെ നിര്‍മാണം.