“വസ്തുതകളെ നിങ്ങൾ വളച്ചൊടിക്കാൻ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരും”; അവധികാലം ആഘോഷമാക്കി സണ്ണി ലിയോൺ

കുറച്ചുനാളുകളായി കേരളത്തിൽ അവധിക്കാലം ആഘോഷിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. അടുത്തിടെ വഞ്ചന കേസിൽ താരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് വലിയ വാർത്തയായതിന് പിന്നാലെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
വിവാദത്തിന് മറുപടിയെന്നോണമാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ‘വസ്തുതകളെ നിങ്ങൾ വളച്ചൊടിക്കാൻ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരും. നിങ്ങൾക്ക് നിങ്ങളെമാത്രമാണ് വിശ്വസിപ്പിക്കേണ്ടത്, മറ്റാരെയുമല്ല‘, എന്നാണ് സണ്ണി കുറിച്ചത്.
തിരുവനന്തപുരത്തെ പൂവാർ ദ്വീപിൽ നിന്നുള്ള ചിത്രങ്ങളും താരം പുറത്തുവിട്ടു. പുത്തൻ ലുക്കിലാണ് താരം എത്തുന്നത്. തലമുടിയിൽ ചുവന്ന കളർ ചെയ്ത ലുക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മിലിറ്ററി ഗ്രീൻ ജെംസ്യട്ടാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ ആരാധകരുടെ മനം കീഴടക്കുകയാണ്.
തിരുവനന്തപുരം പൂവാറിലെ റിസോർട്ടിൽ വെച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിൻറെ നേതൃത്വത്തിൽ സണ്ണി ലിയോണിൻറെ മൊഴി എടുത്തത്. കൊച്ചിയിലെ വിവിധ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ 29 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം നടി വഞ്ചിച്ചെന്ന പരിപാടിയിലാണ് നടപടി. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി പണം സണ്ണി ലിയോണിൻറെ മാനേജർ ആണ് കൈപ്പറ്റിയതെന്ന് പരാതിക്കാരനായ പെരുമ്പാവൂർ സ്വദേശി ഷിയാസ് ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ഡിജിപിയുടെ നിർദ്ദേശ പ്രകാരണമാണ് കൊച്ചി ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയത്.