keralaKerala NewsLatest News

ശസ്ത്രക്രിയ ഉപകരണ വിതരണം നിർത്തിവെക്കുന്നതായി വിതരണക്കാർ; സർക്കാർ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലേക്ക്

സർക്കാർ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലേക്ക്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ വിതരണം വിതരണക്കാർ നിർത്തിവെച്ചിരിക്കുന്നതാണ് കാരണം. സംസ്ഥാനത്തെ 21 സർക്കാർ ആരോഗ്യകേന്ദ്രങ്ങളെയാണ് ഇത്ബാധിക്കുന്നത്. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി പോലുള്ള ശസ്ത്രക്രിയകൾക്ക് ആവശ്യമായ ഉപകരണങ്ങളാണ് ലഭ്യമാകാതിരിക്കുന്നത്.

വിതരണക്കാരുടെ വിവരമനുസരിച്ച്, സർക്കാർ ഏകദേശം 158 കോടി രൂപയാണ് കുടിശികയായി നൽകാനുള്ളതാണ്. മാർച്ച് 31 വരെയുള്ള കുടിശിക അടച്ചില്ലെങ്കിൽ വിതരണം നൽകാനാകില്ലെന്നും അവർ വ്യക്തമാക്കി. ഓഗസ്റ്റ് 31-നകം കുടിശിക നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ ഒരു തുകയും ലഭിച്ചിട്ടില്ലെന്നാണ് വിതരണക്കാരുടെ ആരോപണം.

ഉപകരണ വിതരണം നിർത്തുന്ന കാര്യം ആരോഗ്യവകുപ്പിനെ കത്തിൽ അറിയിച്ചിട്ടുണ്ട്. കുടിശിക തീർക്കാതെ ഇനി വിതരണം പുനരാരംഭിക്കില്ലെന്ന് വിതരണക്കാരുടെ അസോസിയേഷൻ വ്യക്തമാക്കി.

Tag: Suppliers say they are suspending the supply of surgical equipment; heart surgeries in government hospitals facing crisis

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button