keralaKerala NewsLatest NewsUncategorized
സപ്ലൈകോയിൽ ഉത്രാടദിനത്തിന് പ്രത്യേക വിലക്കുറവ്

സപ്ലൈകോയിൽ സെപ്റ്റംബർ 4-ന് ഉത്രാടദിന വിലക്കുറവ് പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത സബ്‌സിഡിയിതര സാധനങ്ങൾക്ക് 10% വരെ വിലക്കുറവ് ലഭിക്കും. ഇത്, ഓണാഘോഷത്തോടനുബന്ധിച്ച് ഇതിനകം നടപ്പിലാക്കിയ ഓഫറുകൾക്ക് പുറമേയാണ്.
അരി, എണ്ണ, നെയ്യ്, സോപ്പ്, ഡിറ്റർജന്റുകൾ, ശബരി ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾക്ക് അധിക വിലക്കുറവ് ലഭ്യമാക്കും. സപ്ലൈകോ ഓണച്ചന്തകൾക്ക് പുറമെ മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോർ, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലും വിലക്കുറവ് ലഭിക്കും.
കൂടാതെ, 13 ഇന സബ്‌സിഡി സാധനങ്ങളും പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും എല്ലാ ഔട്ട്‌ലെറ്റുകളിലും ഓണച്ചന്തകളിലും ലഭ്യമാണ്. തിരഞ്ഞെടുത്ത ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് സെപ്റ്റംബർ 4 വരെ 50% വരെ വിലക്കുറവ് നൽകുന്നതായും സപ്ലൈകോ അറിയിച്ചു.
Tag: Supply-co offers special discounts on Uttarada Day