Latest News
ലൈസന്‍സ് ഫീസ് ഇനത്തിലുള്ള കുടിശിക പുനഃപരിശോധിക്കണം; ടെലികോം കമ്പനികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി
ദില്ലി: ലൈസന്‍സ് ഫീസ് ഇനത്തിലുള്ള കുടിശിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
എയര്‍ടെല്‍, വോഡാഫോണ്‍, ടാറ്റ ടെലി സര്‍വീസസ് എന്നീ കമ്പനികളാണ് ഹര്‍ജി നല്‍കിയത്. സ്‌പെക്ട്രം, ലൈസന്‍സ് ഫീസ് ഇനത്തിലുള്ള കുടിശിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ്് ടെലികോം കമ്പനികള്‍ ഹര്‍ജി നല്‍കിയത്.
വോഡാഫോണിന് 58,000 കോടിയും, എയര്‍ടെല്ലിന് 43,000 കോടി രൂപയുമാണ് കുടിശിക. 18,000 കോടി രൂപ മാത്രമാണ് കുടിശികയെന്ന് എയര്‍ടെല്ലും, 25,000 കോടി രൂപ മാത്രമാണ് കുടിശികയെന്ന് വോഡാഫോണും വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി.