ബിടെക് പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം തളളി സുപ്രീംകോടതി
ദില്ലി: ബിടെക് പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഹൈക്കോടതിയെ സമീപിക്കാന്‍ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തു.
കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നടപ്പാക്കിയിട്ടും കേരളത്തിലെ ടിപിആര്‍ പത്ത് ശതമാനത്തില്‍ താഴേക്ക് എത്തുന്നില്ലെന്നും, അതിനാല്‍ എഴുത്തുപരീക്ഷ നടത്തുന്നത് വളരെ അപകടകരമാണെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ പറഞ്ഞത്്. കേരളത്തില്‍ പഠിക്കുന്ന അന്യ സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഈ തീരുമാനമെന്നും ചൂണ്ടിക്കാട്ടി.
യാത്ര ചെയ്ത് പരീക്ഷയ്ക്കായി എത്തണമെന്ന് അവരോട് ആവശ്യപ്പെടുന്നത് അനീതിയണെന്നും എഴുത്തുപരീക്ഷ നടത്താനുള്ള കേരള സാങ്കേതിക സര്‍വകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും പരീക്ഷ ഓണ്‍ ലൈനായി നടത്തണമെന്നും് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.
സുപ്രീംകോടതി നിലപാടിനെ തുടര്‍ന്ന് കേരള സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഹര്‍ജികള്‍ പിന്‍വലിച്ചു. സമാന ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണയിലുള്ളതിനാലാണ് നടപടിയെന്ന് സുപ്രീംകോടതി പറഞ്ഞു.