‘വിദേശ രാജ്യങ്ങള്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ ഇടിയുന്നു’; തെരുവുനായ വിഷയത്തില്‍ സംസ്ഥാനങ്ങൾക്കെതിരെ സുപ്രീംകോടതി

തെരുവ് നായ്ക്കളുടെ വിഷയത്തിൽ സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. തെരുവുനായ ആക്രമണങ്ങൾ വർദ്ധിക്കുന്നതായി വരുന്ന റിപ്പോർട്ടുകൾ ലോകത്തിന്റെ മുന്നിൽ രാജ്യത്തിന്റെ പ്രതിഛായയെ ബാധിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഒറ്റപ്പെട്ട ചില സംസ്ഥാനങ്ങൾ മാത്രമേ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളു എന്നും കോടതി ചൂണ്ടിക്കാട്ടി.
തെരുവ് നായ്ക്കളെ സംബന്ധച്ചുള്ള തേസുകൾ സ്വമേധയാ കേൾക്കുന്നതിനായി സുപ്രീംകോടതി നിർദേശം പ്രകാരം, പശ്ചിമ ബംഗാൾ, തെലങ്കാന ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ നവംബർ 3-ന് ഹാജരാകണം. ഓഗസ്റ്റ് 22-ന് പുറത്തിറങ്ങിയ മുൻ ഉത്തരവിന് അനുസരിച്ച്, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, പശ്ചിമ ബംഗാൾ, തെലങ്കാന മാത്രമാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ അടങ്ങിയ മൂന്നംഗ ബെഞ്ച് എല്ലാ സംസ്ഥാനങ്ങളും, കേന്ദ്രഭരണ പ്രദേശങ്ങളും ഈ വിഷയത്തിൽ കക്ഷിയായി ചേരണമെന്ന് ആവശ്യം മുന്നോട്ടുവച്ചു.
കോടതി ഡൽഹിയിൽ ഷെൽട്ടറുകളിലേക്കു മാറ്റിയ തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ, വന്ധ്യകരണം, വിരമരുന്ന് നൽകുകയും പിന്നീട് ഷെൽട്ടറുകളിൽ നിന്ന് വിട്ടയക്കുകയും ചെയ്യണം എന്നും ഓർമ്മപ്പെടുത്തി. ജസ്റ്റിസ് നാഥ് പറഞ്ഞു: “തെരുവുനായ ആക്രമണങ്ങൾ തുടരുകയാണ്. വിദേശ രാജ്യങ്ങളുടെ കണ്ണിൽ രാജ്യത്തിന്റെ പ്രതിഛായ ബാധിക്കപ്പെടുന്നു. ഞങ്ങൾ റിപ്പോർട്ടുകളും വായിച്ചിരിക്കുന്നു. ”അഡീഷണൽ സോളിസിറ്റർ ജനറൽ അർച്ചന പതക് ദവേയോട്, ഡൽഹി സർക്കാർ എന്തുകൊണ്ട് സത്യവാങ്മൂലം സമർപ്പിച്ചില്ലെന്ന് വിശദീകരിക്കാൻ കോടതി പ്രത്യേകമായി ചോദിക്കുകയും ചെയ്തു.
Tag: Supreme Court against states on street dog issue



