indiaLatest NewsNationalNewsUncategorized

ഇന്ത്യ– പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം നടക്കട്ടെയെന്നു സുപ്രീംകോടതി

ഇന്ത്യ– പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം നടക്കട്ടെയെന്നു സുപ്രീംകോടതി വ്യക്തമാക്കി. മത്സരം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷ കോടതി നിരസിച്ചു. ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് വിജയ് ബിഷ്‌ണോയ് എന്നിവരുടെ ബെഞ്ചാണ് ഹർജി കേട്ടത്.

ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ– പാകിസ്ഥാൻ മത്സരമാണ് വിഷയമായത്. “എന്തിനാണ് ഇത്ര അടിയന്തര പരിഗണന? അതൊരു മത്സരമല്ലേ, നടക്കട്ടെ” – ജസ്റ്റിസ് മഹേശ്വരി പ്രതികരിച്ചു. “ഈ ഞായറാഴ്ച മത്സരമാണെങ്കിൽ അതിൽ കോടതിക്ക് ഇടപെടാനാകില്ല. മത്സരം നടക്കട്ടെ” എന്നും ബെഞ്ച് വ്യക്തമാക്കി.

ഏഷ്യാകപ്പിലെ ഇന്ത്യ– പാകിസ്ഥാൻ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാല് നിയമവിദ്യാർത്ഥികളാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ദേശീയ താൽപര്യത്തേക്കാൾ വലുതല്ല ക്രിക്കറ്റ് എന്നും, പഹൽഗാം ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മത്സരം ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ക്രിക്കറ്റിനെ നാഷണൽ സ്പോർട്സ് ഫെഡറേഷന്റെ കീഴിൽ കൊണ്ടുവരണമെന്നും ഹർജിയിൽ നിർദ്ദേശം ആവശ്യപ്പെട്ടിരുന്നു.

Tag: Supreme Court allows India-Pakistan cricket match to take place

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button