indiaLatest NewsNationalNews

വഖഫ് നിയമ ഭേദഗതിയിൽ സുപ്രീംകോടതി ഭാഗിക സ്റ്റേ അനുവദിച്ചു

വഖഫ് നിയമ ഭേദഗതിയിൽ സുപ്രീംകോടതി ഭാഗിക സ്റ്റേ അനുവദിച്ചു. വഖഫ് ചെയ്യാൻ മുസ്ലിം മതത്തിൽ ചേർന്ന് അഞ്ചു വർഷം കഴിഞ്ഞിരിക്കണമെന്ന വ്യവസ്ഥയാണ് കോടതി താൽക്കാലികമായി നിലനിൽപ്പില്ലെന്ന് വിധിച്ചത്. ആരെയാണ് മുസ്ലിം വിശ്വാസിയായി അംഗീകരിക്കേണ്ടത് എന്ന കാര്യത്തിൽ വ്യക്തമായ നിയമങ്ങൾ സംസ്ഥാന സർക്കാരുകൾ രൂപപ്പെടുത്തുന്നതുവരെ ഈ ഭേദഗതി സ്റ്റേ ചെയ്തിരിക്കുകയാണ്.

എന്നാൽ, വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താമെന്ന വ്യവസ്ഥയ്‌ക്കെതിരെ സ്റ്റേ നൽകിയിട്ടില്ല. അതേസമയം, വഖഫ് സ്വത്ത് സർക്കാർ കയ്യേറിയിട്ടുണ്ടോ എന്ന് സർക്കാർ നിയമിക്കുന്ന ഉദ്യോഗസ്ഥൻ തീരുമാനിക്കണമെന്ന വ്യവസ്ഥയ്ക്കും കോടതി സ്റ്റേ അനുവദിച്ചു.

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഭേദഗതി നിയമത്തിലെ വകുപ്പുകൾ ഭരണഘടനാ വിരുദ്ധമാണെന്നുള്ള മുഖ്യവാദം കോടതി പിന്നീട് പരിഗണിക്കുമെന്ന് വ്യക്തമാക്കി. നിയമം പൂർണമായും സ്റ്റേ ചെയ്തിട്ടില്ലെന്നും വിധിയിൽ വ്യക്തമാക്കി.

Tag: Supreme Court grants partial stay on Waqf Act amendment

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button