സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ ഹാജരായില്ല, കസ്റ്റംസ് തൂക്കിയേക്കും.

കൊച്ചി / സംസ്ഥാന നിയമ സഭാ സ്പീക്കർ പങ്കാളിയാണെന്നു കസ്റ്റംസ് സംശയിക്കുന്ന ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ ബുധനാഴ്ചയും ചോദ്യം ചെയ്യലിനു ഹാജരാകില്ല. സഭാ സമ്മേളനത്തിന്റെ തിരക്കുള്ളതിനാൽ ഹാജരാകില്ലെന്ന് അയ്യപ്പൻ കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു ദേശീയ അന്വേഷണ ഏജൻസി യുടെ അന്വേഷണത്തിന്റെ ഭാഗമായ ചോദ്യം ചെയ്യലിൽ നിന്ന് അയ്യപ്പൻ ഒഴിഞ്ഞു മാറുന്നത്. ആദ്യതവണ ഫോണിലാണ് കസ്റ്റംസ് അയ്യപ്പനോട് കൊച്ചി ഓഫീസിൽ എത്താൻ ആവശ്യപ്പെടുന്നത്. ചോദ്യം ചെയ്യാൻ ആയി വരാൻ നിർദേശിച്ചിരുന്നെങ്കിലും അയ്യപ്പൻ ഹാജരായിരുന്നില്ല. ഫോണിൽ വിളിച്ചു പറയുകയായിരുന്നെന്നും, നോട്ടീസ് നൽകിയാൽ ഹാജരാകുന്ന കാര്യം ആലോചിക്കാമെന്നുമാണ് അയ്യപ്പൻ വെറും കേവലമായി പ്രതികരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നല്‍കി വിളിപ്പിച്ചത്. അതിനാണ് സഭാ സമ്മേളനത്തിന്റെ കാര്യം പറഞ്ഞു കെ. അയ്യപ്പൻ ഒഴിഞ്ഞു മാറിയിരിക്കുന്നത്. ഇന്ന് ഹാജരാകാത്തതിനാൽ അയ്യപ്പന് ഒരു തവണ കൂടി കസ്റ്റംസ് നോട്ടീസ് കൊടുത്തേക്കും.ബുധനാഴ്ച രാവിലെ പത്തിനു കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് അയ്യപ്പനു കസ്റ്റംസ് നൽകിയ നോട്ടീസ് നൽകിയത്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അയ്യപ്പനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നത്.
സ്പീക്കറെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാനിരിക്കെയാണ് അയ്യപ്പനെ അതിനു മുൻപ് ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചിരുന്നത്. അയ്യപ്പൻ എടുത്തിരിക്കുന്ന നിലപാട് കൂടുതൽ സംശയങ്ങൾക്കും ദുരൂഹതക്കും ഇടയാക്കിയിട്ടുണ്ട്.യുഎഇ കോണ്‍സുലേറ്റ് വഴി വിദേശത്തേക്ക് ഡോളർ കടത്തിയതായി കസ്റ്റംസിന് വ്യക്തമായ വിവരം ഉണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍സുലേറ്റിലെ രണ്ട് ഡ്രൈവർമാരെ ചോദ്യംചെയ്തിരുന്നു. അറ്റാഷയുടേയും കോണ്‍സുല്‍ ജനറലിന്‍റെയും ഡ്രൈവർമാരെയാണ് ചോദ്യം ചെയ്തത്. ഡോളർ അടങ്ങിയ ബാഗ് സ്‌പീക്കർ തങ്ങൾക്ക് കൈമാറിയെന്ന് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയും സരിത്തും നിർണായക മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കുകയാണ്.