ഉത്ര കൊലപാതകം:പാമ്പിനെ നല്‍കിയ ആളെ മാപ്പു സാക്ഷിയായി കരുതാന്‍ കഴിയില്ല ;പ്രതിഭാഗം
കൊല്ലം: ഉത്ര വധക്കേസില്‍ പ്രതിഭാഗം എതിര്‍ വിസ്താരം ആരംഭിച്ചു. ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എം. മനോജ് മുന്‍പാകെയാണ് വാദം. ഉത്രയെ കൊല്ലാനായി സൂരജിന് പാമ്പിനെ നല്‍കിയ ചാവരുകാവ് സുരേഷിനെ കേസില്‍ പ്രതിയാക്കിയത് ഏതു മാനദഢത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് പ്രതിഭാഗം വാദിച്ചത്. ചാവരുകാവ് സുരേഷ് പാമ്പിനെ നല്‍കി എന്നല്ലാതെ മറ്റു കുറ്റങ്ങള്‍ ചെയ്യാത്തതിനാല്‍ മാപ്പു സാക്ഷിയായി കരുതാന്‍ കഴിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അജിത് പ്രഭാവ് വാദിക്കുന്നത്.
അതേസമയം ഇതേ കാര്യം പ്രതിഭാഗം കോസ് വിസ്താരത്തില്‍ സാക്ഷി സുരേഷിനോട് ചോദിച്ചപ്പോള്‍ താന്‍ പാമ്പിനെ കൊടുത്തതു കൊണ്ടല്ലേ സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്നും അതുകൊണ്ടു താനും കുറ്റക്കാരനാണെന്ന് സുരേഷ് പറഞ്ഞിരുന്നതിനെ കുറിച്ച് കോടതി പരാമര്‍ശിച്ചു.
സാക്ഷി മൊഴികളുടെയും മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സൂരജ്, സുരേഷിനെ കണ്ടു എന്നതും നിരന്തരം സംസാരിച്ചതായും പ്രോസിക്യൂഷന്‍ വാദിച്ചത്.
ഉത്ര വധക്കേസ് വിചാരണയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്നുസാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. മൂന്ന് സി.ഡി.കള്‍ തൊണ്ടിമുതല്‍ വിഭാഗത്തിലും ഹാജരാക്കിയിട്ടുണ്ട്.
വാദത്തിനിടെ ഡിജിറ്റല്‍ തെളിവുകള്‍ നേരിട്ട് പരിശോധിക്കേണ്ടതിനാല്‍ തുറന്ന കോടതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാദം കേള്‍ക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി വിചാരണ നടത്തുന്നത്.