indiaLatest NewsNationalNews

നിമിഷപ്രിയ കേസിലെ ഹർജി എട്ട് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രീംകോടതി; അടിയന്തര സാഹചര്യം ഉണ്ടായാൽ പരി​ഗണിക്കും

യെമനിൽ തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി എട്ട് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. അടിയന്തര സാഹചര്യം ഉണ്ടാകുകയാണെങ്കിൽ വീണ്ടും പരി​ഗണിക്കാമെന്നും നിർദേശവും നൽകി. വധശിക്ഷയുടെ തീയതി മാറ്റിയതായി നിമിഷപ്രിയയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചതിനെ തുടർന്ന്, അടിയന്തര സാഹചര്യം ഉണ്ടായാൽ അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.

നിമിഷപ്രിയയുടെ മോചനശ്രമത്തിനായി യെമനിലേക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിന്റെ അപേക്ഷ നേരത്തെ കേന്ദ്രസർക്കാർ തള്ളിയിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം യാത്രാനുമതി നിഷേധിച്ചത്. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജി ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് പരിഗണിച്ചത്.

അതേസമയം, വധശിക്ഷ നടപ്പാക്കുന്നതിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ നിലപാട് കടുപ്പിച്ചിട്ടുണ്ട്. വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു. പുതിയ തീയതി നിശ്ചയിക്കാൻ അറ്റോർണി ജനറലിനെ നേരിൽ കണ്ടതായി അബ്ദുൽ ഫത്താ മെഹദി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. മധ്യസ്ഥശ്രമങ്ങളെയും ചർച്ചകളെയും താൻ പൂർണ്ണമായും തള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tag: Supreme Court says petition in Nimishapriya case will be considered after eight weeks; Will consider if there is an emergency

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button