ഇളവ് നല്കിയ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീകോടതി.
ന്യൂഡല്‍ഹി: കേരളത്തില്‍ ബക്രീദിനോടനുബന്ധിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീകോടതിയുടെ വിമര്‍ശനം. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിനെതിരെ സുപ്രീംകോടതി ഇന്ന് ഹര്‍ജി പരിഗണിക്കുകയാണ് .
കേസിന്റെ വാദം കേട്ട കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയായിരുന്നു. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് കോവിഡ് ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പരിതാപകരമെന്ന് സുപ്രീം കോടതി പറഞ്ഞു. ലോക്ക്ഡൗണ്‍ ജനങ്ങളെ മാനസ്സികമായി സമ്മര്‍ദത്തിലാക്കുന്നുണ്ടെന്നും സമ്പത്ത് വ്യവസ്ഥയെ ബാധിക്കുകയാണെന്നും, പ്രതിപക്ഷ പാര്‍ട്ടികളും വ്യാപാര സംഘടനകളുമെല്ലാം ആവശ്യപ്പെട്ടതു കൊണ്ടാണ് ബക്രീദിന് മുന്‍പുള്ള മൂന്നു ദിവസങ്ങളില്‍ ഇളവ് അനുവദിച്ചതെന്നുമുള്ള സര്‍ക്കാരിന്റെ വാദം കേട്ടതിനു ശേഷമാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.
റോഹിന്റന്‍ നരിമാന് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇളവുകള്‍ രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടി വരുമെന്നും കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. രാജ്യം അടിയന്തരാവസ്ഥ നേരിടുമ്പോള്‍, ഇളവുകള്‍ നല്കി സര്‍ക്കാര്‍ ആളുകളുടെ ജീവന് വച്ചു കളിക്കുകയാണെന്ന് ആരോപിച്ച് മലയാളിയും ഡല്‍ഹി വ്യവസായിയുമായ പി കെ ഡി നമ്പ്യാര്‍ ആണ് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കിയത്.
കേരളത്തിലെ ടിപിആര്‍ നിരക്ക് ശരാശരി 10 ശതമാനമാണ്. എന്നിട്ടും എന്തിന് ഈ രീതിയില്‍ ഇളവുകൊടുത്തു എന്ന സര്‍ക്കാരിനെതിരെയുള്ള ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.