CovidCrimeKerala NewsLatest NewsLaw,

ഇളവ് നല്‍കി സര്‍ക്കാര്‍; തെറ്റെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:കേരളത്തില്‍ ബക്രീദിനോടനുബന്ധിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിനെതിരെ സുപ്രീംകോടതി ഇന്ന് ഹര്‍ജി പരിഗണിച്ചിരുന്നു.

കേസിന്റെ വാദം കേട്ട കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയായിരുന്നു. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് കോവിഡ് ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പരിതാപകരമെന്ന് സുപ്രീം കോടതി പറഞ്ഞു. ലോക്ക്ഡൗണ്‍ ജനങ്ങളെ മാനസ്സികമായി സമ്മര്‍ദത്തിലാക്കുന്നുണ്ടെന്നും സമ്പത്ത് വ്യവസ്ഥയെ ബാധിക്കുകയാണെന്നും, പ്രതിപക്ഷ പാര്‍ട്ടികളും വ്യാപാര സംഘടനകളുമെല്ലാം ആവശ്യപ്പെട്ടതു കൊണ്ടാണ് ബക്രീദിന് മുന്‍പുള്ള മൂന്നു ദിവസങ്ങളില്‍ ഇളവ് അനുവദിച്ചതെന്നുമുള്ള സര്‍ക്കാരിന്റെ വാദം കേട്ടതിനു ശേഷമാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.

റോഹിന്റന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം ഇളവുകളില്‍ പലതും പരുന്നാളിനോടനുബന്ധിച്ച് തുടങ്ങിയതല്ലെന്നും കഴിഞ്ഞ മാസം 15 മുതല്‍ തന്നെ ഇളവുകള്‍ നല്‍കിവരുന്നുണ്ടെന്നും കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചു. ഈ മാസം 17ന് ഇറക്കിയ വിജ്ഞാപനമനുസരിച്ച് എ സോണില്‍ അനുവദിച്ച ഇളവ് മറ്റ് സോണുകളില്‍ കൂടി ബാധകമാക്കുകയാണ് ചെയ്തതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ഇളവുകള്‍ നേരത്തെയുള്ളതാണെന്ന വാദം തെറ്റാണെന്നും കോടതി വിമര്‍ശിച്ചു. വൈകിയ വേളയില്‍ സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഹര്‍ജി നല്‍കിയിരുന്നെങ്കില്‍ വിജ്ഞാപനം റദ്ദാക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button