ബലാത്സംഗക്കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് അതിജീവിതയുടെ വാദം കേൾക്കണം; സുപ്രീംകോടതി
ബലാത്സംഗക്കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിതയുടെ വാദം കേൾക്കേണ്ടതുണ്ടെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. കോഴിക്കോട് നടന്ന ഒരു ബലാത്സംഗ കേസിൽ പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഈ നിർദ്ദേശം നൽകിയത്.
മുൻപ് അതിജീവതയുടെ വാദം കേൾക്കാതെയാണ് വിചാരണ കോടതി പ്രതിക്ക് ജാമ്യം നൽകിയത്, എന്ന കാര്യമാണ് കേരള ഹൈക്കോടതി ജാമ്യം റദ്ദാക്കുമ്പോൾ ചൂണ്ടിക്കാണിച്ചത്. ഈ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രനും എൻ.വി. അഞ്ജാരിയുമടങ്ങിയ ബെഞ്ച് ഹർജി തള്ളി.
പ്രതിക്കു വേണ്ടി അഭിഭാഷകൻ ശ്രീറാം പറക്കാട് ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കോൺസൽ സികെ ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവർ ഹാജരായി. അതിജീവിതയ്ക്കായി വേണ്ടി സീനിയർ അഭിഭാഷക അനിത ഷേണായ് ഹാജരായി.
Tag: Supreme Court: Survivor’s arguments should be heard before anticipatory bail in rape cases