സ്വർണ്ണക്കടത്ത്, അവസാന ചുരുളുകൾ അഴിക്കാൻ എൻ.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയാ തന്ത്ര ബാഗിന്റെ മറവിൽ നടന്ന സ്വർണ്ണക്കടത്ത് സംഭവത്തിന്റെ അവസാന ചുരുളുകൾ അഴിക്കാൻ എൻ.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്. തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ മുൻ അഡ്മിൻ അറ്റാഷെ റാശിദ് ഖമീസ് അലിയെ ചോദ്യം ചെയ്യാൻ ഇന്ത്യക്ക് യു.എ.ഇ അനുമതി നൽകിയത്തോടെ ആണിത്.
വിമാനത്താവളത്തിൽ ജൂലൈ അഞ്ചിന് നയതന്ത്ര ബാഗേജ് മുഖേന യുള്ള സ്വർണക്കടത്ത് പിടികൂടുമ്പോൾ റാശിദ് ഖമീസ് അലിക്കാ യിരുന്നു യു.എ.ഇ കോൺസുലേ റ്റിന്റെ ചുമതല വഹിച്ചി രുന്നത്. സ്വർണ്ണം ഉൾപ്പടെ വന്ന ബാഗേജ് വിട്ടുകിട്ടാൻ റാശിദ് ഖമീസ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥ രെ സമീപിച്ചെങ്കിലും ശ്രമം വിജയം കണ്ടില്ല. തുടർന്ന് ആറ് ദിവസത്തിനു ള്ളിൽ ഡൽഹി മുഖേന റാശിദ് അൽ ഖമീസി യു.എ.ഇ ക്ക് മടങ്ങുക യായിരുന്നു. യു.എ.ഇ അന്വേഷണ സംഘം ഇതിനകം ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്ന് റാശിദ് അൽ കമീസിന്‍റെ എല്ലാ നയതന്ത്ര പരിരക്ഷയും യു.എ.ഇ പിൻവലിച്ചു. ഇക്കാര്യം ഇന്ത്യൻ അന്വേഷണ ഏജൻസിയെയും യു എ ഇ അറിയിച്ചു. കേസുമായി ബന്ധപെട്ടു യു.എ.ഇയിലെത്തുന്ന എൻ. ഐ.എ സംഘം റാശിദ് അൽ ഖമീസിൽ നിന്ന് മൊഴിയെടുക്കാ നിരിക്കുകയാണ്.
കോൺസുലേറ്റിലെ അക്കൗണ്ടൻറും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദിനെ വിട്ടുകിട്ടാനുള്ള നീക്കാം നടത്തുന്നതിനിടെ, യു.എ.ഇ യിലെത്തുന്ന എൻ.ഐ.എ സംഘം റാശിദ് ഖമീസ് അലിക്കു പുറമെ ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.