CinemaKerala NewsLatest NewsNews
സുരേഷ് ഗോപി ഇന്ന് ആശുപത്രി വിടും, പത്ത് ദിവസത്തിന് ശേഷം അങ്കത്തട്ടിലേക്ക്

കൊച്ചി: പനിയും ശ്വാസതടസവും മൂലം ചികിത്സയിലായിരുന്ന തൃശൂരിലെ ബി ജെ പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എം പി ഇന്ന് ആശുപത്രി വിടും. പത്തുദിവസത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുളളതിനാല്‍ പ്രചാരണത്തിനുള്‍പ്പെടെ അദ്ദേഹം ഇറങ്ങുന്നത് വൈകും.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനില്‍ വച്ച് പനി ബാധിച്ചതിനെ തുടര്‍ന്നാണ് സുരേഷ് ഗോപിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ചെറിയ തോതില്‍ ന്യൂമോണിയയും ബാധിച്ചിരുന്നു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നും നിര്‍ബന്ധമെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ നിലപാട്. എന്നാല്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സുരേഷ് ഗോപി തൃശൂരില്‍ തന്നെ മത്സരിക്കട്ടെയെന്ന നിലപാടിലേക്ക് നേതൃത്വം എത്തിച്ചേരുകയായിരുന്നു.