BusinessLatest NewsNationalSampadyam
പുത്തനുണര്‍വോടെ ഇന്ത്യന്‍ വിപണി
മുംബൈ: ആഗോളവിപണിയിലെ മാന്ദ്യത്തെ തള്ളി ഇന്ത്യന്‍ മാര്‍ക്കറ്റ് കുതിക്കുന്നു. ഏതാനും ദിവസത്തെ ഇടവേളക്കുശേഷം വിപണി റെക്കോഡ് നേട്ടത്തോടെയാണ് തുടങ്ങിയിരിക്കുന്നത്. സെന്‍സെക്‌സ് 58,900ത്തിലും നിഫ്റ്റി 42 പോയന്റ് നേട്ടത്തില്‍ 17,550ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി, ഐഷര്‍ മോട്ടോഴ്‌സ്, ഒഎന്‍ജിസി, യുപിഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹിന്ദ്ര, നെസ് ലെ, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ബിപിസിഎല്‍, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.