കൊടകര കുഴല്‍പ്പണ കേസില്‍ നടന്‍ സുരേഷ് ഗോപിയേയും ചോദ്യം ചെയ്യും
തൃശൂര്‍: കുഴല്‍പ്പണം കൊണ്ടു വന്നത് തൃശൂരില്‍ വച്ചാണ് കവര്‍ച്ച ചെയ്തത്. ഈ പണം തൃശൂരില്‍ തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാനായിരുന്നോ എന്ന സംശയം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ അന്വേഷണ സംഘം വിളിപ്പിക്കുന്നത്. കൊടകര കുഴല്‍പ്പണ കേസില്‍ നടന്‍ സുരേഷ് ഗോപിയേയും ചോദ്യം ചെയ്യും
അതിനിടെ ബിജെപി നേതാക്കള്‍ ലക്ഷങ്ങള്‍ നല്‍കിയതുകൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിച്ചതെന്ന് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തി. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറയുന്നു. പണം ബിജെപി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കയ്യില്‍ കൊടുത്തു. കെ സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും വാഗ്ദാനം ചെയ്‌തെന്നും കെ സുന്ദര പറഞ്ഞു.
ചാനലുകളോട് സുന്ദര ഇത് വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ സുരേന്ദ്രന്‍ കൂടുതല്‍ വെട്ടിലാകുകയാണ്. സുരേന്ദ്രനുമായി ഫോണില്‍ സംസാരിച്ചിരുന്നു. പണം നല്‍കിയത് പാര്‍ട്ടിയാണ്. സുരേന്ദ്രന്‍ നേരിട്ട് നല്‍കിയിട്ടില്ലെന്നും സുന്ദര പറയുന്നു. ഇതോടെ ബിജെപി കൂടുതല്‍ വെട്ടിലാകുകയാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സികെ ജാനുവിന് പത്ത് ലക്ഷം സുരേന്ദ്രന്‍ നേരിട്ടു കൊടുത്തുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് സുരേന്ദ്രന്‍ നിഷേധിച്ചു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.