കേന്ദ്ര മന്ത്രിയെ കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടിയുമായി സുരേഷ് ഗോപി എംപി

കേന്ദ്ര മന്ത്രിയെ കാണാനില്ലെന്നാരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയായി സുരേഷ് ഗോപി എംപി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളിസൂടെയാണ് സുരേഷ് ഗോപി മറുപടി നൽകിയത്. പാർലമെന്റിൽ കേന്ദ്ര ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചു.
“പെട്രോളിയം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഇന്ന് നടത്തിയ ചർച്ച” എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. രാജ്യസഭയിൽ ഇന്ന് ചർച്ച ചെയ്യുന്ന ‘പ്രധാനമന്ത്രി ഉജ്ജ്വല യോജന’ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ കൂടിക്കാഴ്ച നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തൃശൂർ എംപിയെ കാണാനില്ലെന്നാരോപണങ്ങൾക്ക് നേരിട്ടുള്ള മറുപടി നൽകിയില്ലെങ്കിലും, ഈ ഫേസ്ബുക്ക് പോസ്റ്റ് അതിനുള്ള പ്രതികരണമായി കണ്ടു. “ഞങ്ങൾ ദില്ലിക്ക് അയച്ച നടനെ കാണാനില്ല” എന്ന ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസിൻ്റെ വിമർശനവും, കെഎസ്‌യുവിന്റെ പോലീസിൽ നൽകിയ പരാതിയും, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പരിഹാസപരാമർശവും അടുത്തിടെ ചർച്ചയായിരുന്നു. സുരേഷ് ഗോപി ബിജെപിയിൽ നിന്ന് രാജിവെച്ചോയെന്നും, എന്തെങ്കിലും ഒളിപ്പിക്കാനാണോ കാണാതായതെന്നുമായിരുന്നു മന്ത്രി വി. ശിവൻകുട്ടിയുടെ വിമർശനം.
Tag: Suresh Gopi MP responds to criticism and allegations that the Union Minister is missing