ഗണേഷ് കുമാർ എം എൽ എയുടെ ഗൂണ്ടായിസം, ഒപ്പം വേട്ടപ്പട്ടികൾ.

കൊല്ലം/പത്തനാപുരം എംഎൽഎ ഗണേഷ് (പ്രദീപ് ) കുമാറിൻ്റെ ഗൂണ്ടായിസം സകലപരിധിയും വിടുന്നു. സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ എംഎൽഎ ‘തീറ്റിപ്പോറ്റുന്ന വേട്ടപ്പട്ടികൾ ‘ആക്രമിച്ചത് ഒരു ദയയും ഇല്ലാതെയാണ്. അത് ചോദ്യം ചെയ്തതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഓഫീസുകൾ ആക്രമിക്കുകയാണ് ഗണേഷ് കുമാറിൻ്റെ ഗൂണ്ടാ സംഘം.
പിണറായി വിജയൻ്റെ പിന്തുണയിലാണ് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഈ ധാർഷ്ട്യമെങ്കിൽ അത് കയ്യുംകെട്ടി നോക്കിയിരിക്കില്ല. കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല ഫേസ് ബൂക്കിലൂടെ പറഞ്ഞിരിക്കുന്നു. ഇതേ പിണറായിയുടെ പൊലീസാണ് കേരളത്തെ ഞെട്ടിച്ച ബലാൽസംഗക്കേസിൽ പത്തനാപുരം എം എൽ എ യുടെ ഓഫീസ് റെയ്ഡ് ചെയ്തത്. ലേശം ആത്മാഭിമാനമുണ്ടെങ്കിൽ അന്ന് രാജിവയ്ക്കേണ്ടിയിരുന്നു അദ്ദേഹം. ആത്മാഭിമാനമെന്നത് ഇല്ലെന്ന് അച്ഛനും മകനും ഒരു പോലെ തെളിയിച്ചതാണെന്നും ജ്യോതികുമാര്‍ ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചു.

ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഗണേഷ് കുമാറിൻ്റെ ഗൂണ്ടായിസം
ഗണേഷ് കുമാറിൻ്റെ ഗൂണ്ടായിസം പത്തനാപുരം എംഎൽഎ ഗണേഷ് (പ്രദീപ് ) കുമാറിൻ്റെ ഗൂണ്ടായിസം സകലപരിധിയും വിടുന്നു. സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ എംഎൽഎ ‘തീറ്റിപ്പോറ്റുന്ന വേട്ടപ്പട്ടികൾ ‘ആക്രമിച്ചത് ഒരു ദയയും ഇല്ലാതെയാണ്. അത് ചോദ്യം ചെയ്തതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഓഫീസുകൾ ആക്രമിക്കുകയാണ് ഗണേഷ് കുമാറിൻ്റെ ഗൂണ്ടാ സംഘം.
ഇതേ ഓഫീസുകളുടെ പരിരക്ഷയിലാണ് കുറെക്കാലം മന്ത്രിക്കസേരയിൽ ഞെളിഞ്ഞിരുന്നതെന്ന് ഗണേഷ് മറക്കരുത്. താങ്കളുടെ മാടമ്പിത്തരത്തിന് മുന്നിൽ മുട്ടുമടക്കുന്നവരല്ല പുതുതലമുറ. അവരെ വിരട്ടിയൊതുക്കാമെന്നത് മിഥ്യാധാരണയാണ്. പിണറായി വിജയൻ്റെ പിന്തുണയിലാണ് ഈ ധാർഷ്ട്യമെങ്കിൽ അത് കയ്യുംകെട്ടി നോക്കിയിരിക്കില്ല.
ഇതേ പിണറായിയുടെ പൊലീസാണ് കേരളത്തെ ഞെട്ടിച്ച ബലാൽസംഗക്കേസിൽ പത്തനാപുരം എം എൽ എ യുടെ ഓഫീസ് റെയ്ഡ് ചെയ്തത്. ലേശം ആത്മാഭിമാനമുണ്ടെങ്കിൽ അന്ന് രാജി വയ്ക്കേണ്ടിയിരുന്നു അദ്ദേഹം. ആത്മാഭിമാനമെന്നത് ഇല്ലെന്ന് അച്ഛനും മകനും ഒരു പോലെ തെളിയിച്ചതാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രവർത്തകരിൽ ഒരാൾക്കെങ്കിലും നേരെ ഇനി ഗണേഷ് കുമാറിൻ്റെ ഗുണ്ടകളുടെ കൈ ഉയർന്നാൽ പ്രത്യാഘാതം വലുതായിരിക്കും. നാട്ടിൽ സമാധാനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സഹകരിക്കുന്നതാണ് എംഎൽഎയ്ക്കും നല്ലതെന്നു പറഞ്ഞാണ് ചാമക്കാല കുറിപ്പ് അവസാനിപ്പിക്കുന്നത്.
കെബി ഗണേഷ് കുമാറിന്‍റെ കാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അടിച്ച് തകര്‍ത്തിരുന്നു. ദേശീയപാതയില്‍ ചവറ നല്ലെഴുത്ത് മുക്കിന് സമീപത്ത് വെച്ചാണ് എംഎല്‍എയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആകാരമാനം നടന്നത്. കല്ലേറും കരിങ്കൊടിയുമായി എത്തിയാണ് പ്രവര്‍ത്തകർ ആക്രമിക്കുന്നത്.
എംഎല്‍എയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പ്രദീപ് കോട്ടത്തലയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച സംഭവമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്നാണ് ചവറയില്‍ വെച്ച് പ്രതിഷേധക്കാരും എംഎല്‍എയുടെ ആറ് അംഗ സംഘവും തമ്മിൽ ഏറ്റുമുട്ടുന്നത്. യുത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പത്തനാപുരത്ത് കോണ്‍ഗ്രസ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.