CinemaKerala NewsLatest NewsNewsPolitics
‘എന്തു പറഞ്ഞാലും കുഴപ്പമാകും’; മാധ്യമങ്ങളോട് ഒന്നും മിണ്ടാതെ സുരേഷ് ഗോപി
തിരുവനന്തപുരം: വോട്ടു ചെയ്യാനെത്തിയ വേളയില്‍ മാധ്യമങ്ങളോട് ഒന്നും പറയാതെ നടന് സുരേഷ് ഗോപി. ഒരു വിഷയത്തോടും പ്രതികരിക്കാനില്ലെന്നും എന്തു പറഞ്ഞാലും കുഴപ്പമാകുമെന്നും തൃശൂര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി പറഞ്ഞു.
ശാസ്തമംഗലം എന്‍.എസ്.എസ് ഹയര്‍ സെക്കന്ഡകറി സ്കൂളിലെ 90ാം നമ്ബര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. ഉച്ചക്ക് 1.30നാണ് സുരേഷ് ഗോപി വോട്ട് ചെയ്യാനെത്തിയത്.
താന്‍ മത്സരിക്കുന്ന തൃശൂര്‍ മണ്ഡലത്തിലെ വിവിധ ബൂത്തുകളിലെത്തി വോട്ടര്‍മാരെ കണ്ട ശേഷം അദ്ദേഹം ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു. വോട്ട് ചെയ്തിറങ്ങിയ നടനോട് വിവിധ വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും അദ്ദേഹം ഉത്തരം നല്കാന് തയാറായില്ല.