സുരേഷ് ഗോപിയുടെ വാക്ക് വെറും വാക്കല്ല, എന്റെ വീട്ടില്‍ നിന്നും ഒരുകോടി എടുത്ത് ചെയ്യും
ചെയ്യുമെന്ന് പറഞ്ഞാല്‍ ചെയ്തിരിക്കുമെന്ന് ഉറപ്പുള്ള ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് സുരേഷ് ഗോപിയെന്നാണ് ഇപ്പോഴുള്ള ജനവികാരം. 2018ല്‍ നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്‍റെ കുടുംബത്തിന് സുരേഷ് ഗോപി എംപി 3 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരുന്നു. ഇതുകൂടാതെ, അദ്ദേഹം നിരവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്.
സഹായമഭ്യര്‍ത്ഥിച്ച് തനിക്ക് മുന്നിലെത്തുന്നവരെയും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരെയും സഹായിക്കാന്‍ ഒരു മടിയുമില്ലാതെ എന്നും രംഗത്തെത്താറുള്ള ആളാണ് തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ശക്തന്‍ മാര്‍ക്കറ്റിലെ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിനെതിരെ എതിരാളികള്‍ പടയൊരുക്കം തുടങ്ങി കഴിഞ്ഞു. സുരേഷ് ഗോപി വെറുതേ പ്രസംഗിക്കുകയാണെന്നാണ് സൈബര്‍ സഖാക്കള്‍ വാദിക്കുന്നത്.
പുല്ലൂറ്റ് സ്വദേശിയായ ഭിന്നശേഷിക്കാരന്‍ അനീഷിന് ബാധ്യതയായ ഒന്നരലക്ഷം രൂപ അടച്ച് തീര്‍ത്തത് സുരേഷ് ഗോപി ആണ്. കൊവിഡിന്‍്റെ തുടക്കത്തില്‍ ഏറ്റവും അധികം കേസുകളുണ്ടായിരുന്നത് കാസര്‍ഗോഡ് ജില്ലയില്‍ ആയിരുന്നു. ഇവിടേക്ക് വെന്‍്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്ത് നല്‍കാനും സുരേഷ് ഗോപി തയ്യാറായി. ഇതിനായി ചിലവാക്കിയത് 29 ലക്ഷം രൂപയാണ്.
കഴിഞ്ഞ വര്‍ഷം, കൊവിഡ് മഹാമാരിക്കിടെ അമേരിക്കയില്‍ കുടുങ്ങിയ മലയാളി കുടുംബത്തെ നാട്ടിലെത്തിക്കുന്നതിനായി സുരേഷ് ഗോപി കേന്ദ്രമന്ത്രി അമിത് ഷായുമായി ചര്‍ച്ച ചെയ്‌ത് പുറത്തിറക്കിയത് സ്പെഷ്യല്‍ ഓര്‍ഡിനന്‍സ് ആണ്. ഇടുക്കി വട്ടവടയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായത് സുരേഷ് ഗോപിയുടെ ഇടപെടലാണ്. കാലവര്‍ഷത്തിലും കടുത്ത ജലക്ഷാമം അനുഭവിക്കുന്ന നാടിന് സുരേഷ് ഗോപി അനുവദിച്ച 74 ലക്ഷം രൂപയുടെ സഹായം ജലവിതരണ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സഹായകമായി. രണ്ടു കോടി 5 ലക്ഷം രൂപയാണ് ആകെ പദ്ധതി ചെലവ്.
‘എന്നെ ജയിപ്പിച്ച് എം എല്‍ എ ആക്കിയാല്‍ ആ ഫണ്ടില്‍ നിന്നും ഒരുകോടി എടുത്ത് ഞാന്‍ മാര്‍ക്കറ്റ് നവീകരിച്ച് കാണിച്ചുതരാം. നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെങ്കില്‍, എങ്കിലും ഞാന്‍ എം പിയാണ്. കൊവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്ബോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതില്‍ നിന്നും ഒരുകോടി എടുത്ത് ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കില്‍ ഞാന്‍ എന്റെ വീട്ടില്‍ നിന്നും ഒരുകോടി എടുത്ത് ചെയ്യും.’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.