സ്വർണക്കടത്തിൽ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി കസ്റ്റംസിന് കൈമാറി.

തിരുവനന്തപുരം/ സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി കസ്റ്റംസിന് കൈമാറി. കസ്റ്റംസിലെ അന്വേഷണ ഉദ്യോഗസ്ഥൻ വിവേകിന്റെ അപേക്ഷയിന്മേലാണ് കോടതിയുടെ നടപടി. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകൾ സ്വപ്‌ന രഹസ്യമൊഴിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. രഹസ്യമൊഴി പരിശോധിച്ച ശേഷം നിർണായക ചോദ്യം ചെയ്യലുകൾ ഉണ്ടാവുമെന്ന് കസ്റ്റംസ് അറിയിച്ചിരിക്കുന്നത്.
പ്രോസിക്യൂട്ടർ മുഖേനയാണ് കസ്റ്റംസ് രഹസ്യമൊഴി പരിശോധിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ രഹസ്യമൊഴി നേരിട്ടാവശ്യപ്പെടാൻ കോടതി തുടർന്ന് നിർദേശിക്കുകയാണ് ഉണ്ടായത്. പിന്നീട് കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനായ സൂപ്രണ്ട് വിവേക് അപേക്ഷ നൽകുകയും, രഹസ്യമൊഴിയുടെ പകർപ്പ് കൈമാറുകയും ആയിരുന്നു. മിഴിപകർപ്പ് പരിശോധിക്കുമെന്നും രഹസ്യമൊഴിയിൽ പറഞ്ഞിരിക്കുന്ന മറ്റ് പ്രധാനപ്പെട്ട ആളുകൾക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുക്കുമെന്നും കസ്റ്റംസ് അറിയിച്ചു.