CinemaKerala NewsLatest NewsMovieNews

രക്ഷപ്പെട്ടത് നിമിഷനേരം കൊണ്ട്…ദുരനുഭവം പങ്ക്‌വച്ച് നടി ആര്യ

തട്ടിപ്പുകള്‍ നിരവധിയാണ് .ഇന്നത്തെ പൊതു സമൂഹത്തില്‍ ആരും എപ്പോള്‍ വേണമെങ്കിലും ഏത് രീതിയിലും തട്ടിപ്പിന് ഇരയകാം .ഇപ്പോള്‍ ഓണ്‍ലൈനാണ് തട്ടിപ്പുക്കാരുടെ പ്രധാന ഇടം.ഇന്റര്‍നെറ്റ് ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗുമൊക്കെ വ്യാപകമായതോടെ തട്ടിപ്പുകള്‍ സര്‍വ്വസാധാരണമായി കൊണ്ടിരിക്കുകയാണ് .ഇപ്പോഴിതാ ഓണ്‍ലൈന്‍ തട്ടിപ്പിന്റെയും അതില്‍ നിന്ന് താന്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതിന്റെയും അനുഭവം പറഞ്ഞ് നടിയും അവതാരകയുമായ ആര്യ രംഗത്ത് വന്നിരിക്കുതയാണ് .

തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയിയോയിലൂടെയാണ് തട്ടിപ്പിന്റെ കാര്യം ആര്യ വ്യക്തമാക്കുന്നത്.വിഡീയോയുടെ കാര്യം പറയുന്നതിന് മുമ്പ് താരത്തിന്‌ സ്വന്തമായി ഒരു ബോട്ടീക്ക് ഉണ്ട്. കുടാതെ കാഞ്ചിവരം’ എന്ന പേരില്‍ സാരികളുടെ ഒരു ബ്രാന്‍ഡും നടത്തുന്ന ആര്യ ഓണ്‍ലൈനായും സാരി വില്‍പ്പന നടത്തുന്നുണ്ട് ഇതുമായി ബദ്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്.

വീഡിയോയില്‍ പറയുന്നത് ഇങ്ങനെ

”കഴിഞ്ഞ ദിവസം എനിക്ക് ഒഫീഷ്യല്‍ നമ്പറിലേക്ക് ഒരു മെസേജ് വന്നു. ഒരു സാരിയുടെ ഓര്‍ഡര്‍. 3000 രൂപയുടെ സാരിയാണ്. ഗുജറാത്തിലേക്കാണ് ഷിപ്പിംഗ് ചെയ്യേണ്ടത്. ഷിപ്പിംഗ് ചാര്‍ജായ 300 രൂപ കൂട്ടി 3300 രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കസ്റ്റമര്‍ ഗൂഗിള്‍ പേ ചെയ്യാം എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞ് പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ ഒഫീഷ്യല്‍ സ്‌ക്രീന്‍ഷോട്ടും അയച്ചു തന്നു.

നോക്കിയപ്പോള്‍ 13,300 രൂപയാണ് അയച്ചത്. അവര്‍ക്ക് തുക തെറ്റി പോയത് ഞാന്‍ ശ്രദ്ധയില്‍പെടുത്തുകയും 10,000 രൂപ തിരിച്ചയക്കാന്‍ ഒരുങ്ങുകയും ചെയ്തപ്പോഴാണ്, ഈ നമ്പറിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യരുത് എന്ന ഗൂഗിള്‍ പേയുടെ അലര്‍ട്ട് വന്നത്.
എന്നാല്‍ ആദ്യമായിട്ടാണ് ഗൂഗിള്‍ പേയുടെ ഭാഗത്തുനിന്ന് അത്തരമൊരു അലര്‍ട്ട് എന്നതിനാല്‍, ഞാന്‍ ഇക്കാര്യം എന്റെ സഹോദരനോട് സംസാരിച്ചു. പണം ട്രാന്‍സ്ഫര്‍ ചെയ്യരുത് എന്നാണ് ബ്രദറും പറഞ്ഞത്.”

പണം തിരിച്ചയക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റമര്‍ വാട്സ്ആപ്പില്‍ നിരന്തരമായി മെസേജ് അയച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ഗൂഗിള്‍ പേയില്‍ വന്ന മെസേജ് വീണ്ടും പരിശോധിച്ചപ്പോഴാണ് അത് പണം ക്രെഡിറ്റ് ആയതിന്റെ നോട്ടിഫിക്കേഷന്‍ അല്ല, മറിച്ച് പണം തട്ടിയെടുക്കാനായി ആ കക്ഷി വെറുതെ ടൈപ്പ് ചെയ്ത് അയച്ച മെസേജ് ആയി അയച്ചതാണെന്ന് ബോധ്യമായത്,” ആര്യ പറയുന്നു.സമാനമായ രീതിയില്‍ ഒരു മെസേജ് തിരികെ അയച്ചതോടെയാണ് തട്ടിപ്പുകാര്‍ സ്ഥലം കാലിയാക്കിതെന്നും ആര്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button