നടന് സൂര്യയ്ക്ക് കൊറോണ ; സുഖമായിരിക്കുന്നെന്ന് താരം

ചെന്നൈ: തമിഴ് നടന്സൂര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. പോസിറ്റീവായതിനെ തുടര്‍ന്ന് സൂര്യയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മികച്ച ചികില്‍സ ലഭിക്കുന്നുണ്ടെന്നും താരം തമിഴില്‍ ട്വീറ്റ് ചെയ്തു.
ഞായറാഴ്ച രാത്രിയാണ് ട്വിറ്ററിലൂടെ സൂര്യ അസുഖവിവരം ലോകത്തെ അറിയിച്ചത്. സഹപ്രവര്‍ത്തകരും ആരാധകരും ആശംസകളുമായി എത്തി. കൊറോണയെ പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ പറ്റി നിരവധി വീഡിയോകള്‍ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടിട്ടുണ്ട്. സൂര്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അടുത്ത സുഹൃത്ത് രാജശേഖര്‍ പാണ്ഡ്യന് അറിയിച്ചു. സൂര്യയുടെ ട്വീറ്റിന്റെ ഇംഗ്ലീഷ് പരിഭാഷയും രാജശേഖര്‍ പങ്കുവെച്ചു.
പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലേക്ക് കടക്കാനിരിക്കെയാണ് സൂര്യയ്ക്ക് കൊറോണ പൊസിറ്റീവായത്. പേരിടാത്ത ചിത്രം പാണ്ഡിരാജാണ് സംവിധാനം ചെയ്യുന്നത്. സണ്‍ പിക്ചേഴ്സാണ് നിര്‍മാണം. ചിത്രത്തിന്റെ ഷൂട്ടിങ് മാറ്റിവെച്ചതായി സണ്‍ പിക്ചേഴ്സ് അറിയിച്ചു. പ്രിയങ്ക അരുണ്‍ മോഹനാണ് ചിത്രത്തിലെ നായിക.
വെട്രിമാരന് സംവിധാനം ചെയ്യുന്ന വാടി വാസലും ഗൗതം മേനോന്റെ നവരസയുമാണ് നിര്‍മാണം പുരോഗമിക്കുന്ന സൂര്യയുടെ ചിത്രങ്ങള്‍.