ഐക്കരനാട്, കുന്നത്തുനാട്, കിഴക്കമ്പലം, മഴുവന്നൂർ ഗ്രാമ പഞ്ചായത്തുകളിൽ ട്വന്‍റി 20 ക്ക് അതിശയിപ്പിക്കുന്ന വിജയം.

കൊച്ചി / ഐക്കരനാട്, കുന്നത്തുനാട്, കിഴക്കമ്പലം, മഴുവന്നൂർ ഗ്രാമ പഞ്ചായത്തുകളിൽ ട്വന്‍റി 20 ക്ക് അതിശയിപ്പിക്കുന്ന വിജയം. ഐക്കരനാട് പഞ്ചായത്തിൽ ട്വന്‍റി 20 ഭരണമുറപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ സീറ്റും ട്വിന്‍റി 20 തൂത്തൂവാരി. ഐക്കരനാട് ഗ്രാമ പഞ്ചായത്തിൽ ട്വന്‍റി 20 യ്ക്ക് പ്രതിപക്ഷമില്ല. കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ ട്വന്‍റി 20 അഞ്ചിടത്ത് വിജയമുറപ്പിച്ചിരിക്കുകയാണ്. കുന്നത്തുനാട് 16 വാർഡുകളിൽ ഫലം പുറത്തുവന്ന 8 വാർഡുകളിൽ 7ലും ട്വന്‍റി 20 യ്ക്കാണ് ജയം. ഇവിടെ ഒരു സീറ്റ് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. മഴുവന്നൂരിൽ 19 വാർഡുകളിൽ ഫലം പുറത്തുവന്ന 12ൽ 8ലും ട്വന്‍റി ട്വന്‍റി നേടിക്കഴിഞ്ഞു. മറ്റു 4 വാർഡുകളിൽ എൽഡിഎഫ് മുന്നേറുന്നു. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ട്വന്‍റി 20 കൈപ്പിടിയിലാക്കിയിരുന്നു.