Kerala NewsLatest News
യുവാക്കളെ കുത്തിയ സംഭവം; പ്രതി പോലീസില്‍ കീഴടങ്ങി
പാലക്കാട്: അട്ടപ്പാടി കോട്ടത്തറയില്‍ രണ്ട് യുവാക്കളെ കുത്തിയ സംഭവത്തിലെ പ്രതി കീഴടങ്ങി. ഷോളയൂര്‍ സി ഐ ക്ക് മുന്നില്‍ ഇന്ന് രാവിലെയാണ് പ്രതി ബാലാജി പോലീസില്‍ കീഴടങ്ങിയത്.
കോട്ടത്തറയില്‍ വാഹനം ഡിം ലൈറ്റ് ഇടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമണ മുണ്ടായത്. കോട്ടത്തറ സ്വദേശികളായ ഹരി, വിനീത് എന്നിവര്‍ക്കാണ് കുത്തേറ്റത്. നേരത്തെയും ബാലാജിയുടെ സംഘവും കുത്തേറ്റവരുടെ സംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്.
ഇതാണ് വീണ്ടും സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവവത്തില്‍ എട്ട് പേരെ കഴിഞ്ഞ ദിവസം തന്നെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.