”സൂര്യയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം”; പ്രശംസിച്ച് കെ.കെ ശെെലജ
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സൂര്യയുടെ അഗരം ഫൗണ്ടേഷനെ പ്രശംസിച്ച് കെ കെ ശൈലജ. സൂര്യയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് കെ.കെ ശെെലജ പറഞ്ഞു.
“വിദ്യാഭ്യാസസൗകര്യങ്ങളോടെ വളരുന്ന ഒരു തലമുറ പുരോഗമനോന്മുഖമായ സമൂഹത്തിന്റെ അടിത്തറയും സമ്പത്തുമാണ്,” എന്ന് ഷൈലജ അറിയിച്ചു. 160 സീറ്റുകളോടെ ആരംഭിച്ച അഗരം ഫൗണ്ടേഷന്‍ ഇന്ന് 6000 വിദ്യാർത്ഥികള്‍ക്ക് പഠനത്തിന്റെ വെളിച്ചം പകരുന്ന നിലയിലേക്ക് വളർന്നത് ഏറെ സന്തോഷകരമാണെന്നും ശെെലജ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി തമിഴ് സിനിമാ താരം സൂര്യയുടെ നേതൃത്വത്തില്‍ ആരംഭിച്ച അഗരം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണ്.
സാമ്പത്തിക പരാധീനതകള്‍ കാരണം പഠനം പാതിവഴിയിലുപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരു വലിയ ശതമാനമാണ് ഇന്ത്യയില്‍. ഇത്തരക്കാരെ കണ്ടെത്തി വിദ്യാഭ്യാസം നല്‍കുന്നതിനായി 2006 ആരംഭിച്ച അഗരം ഫൗണ്ടേഷനിലൂടെ പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയവരില്‍ 51 പേര്‍ ഡോക്ടര്‍മാരാണ് 51 പേരും തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും ആദ്യമായി ഉന്നത വിദ്യാഭ്യാസം നേടിയവര്‍ ആയിരത്തി എണ്ണൂറോളം പേര്‍ എഞ്ചിനീയര്‍മാരാണ് 160 സീറ്റില്‍ ആരംഭിച്ച അഗരം ഇന്ന് 6000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുന്നു. വിദ്യാസമ്പന്നരായൊരു തലമുറ പുരോഗമനോന്മുഖമായൊരു സമൂഹത്തിന്റെ അടിത്തറയും സമ്പത്തുമാണ്. സൂര്യയുടെ ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും അറിയിക്കുന്നു.
Tag: Surya’s social activities are exemplary”; KK Selja praises.agaram foundation