Latest NewsUncategorized

മുതുമലയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം

സുല്‍ത്താന്‍ ബത്തേരി: മുതുമലയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. മുതുമലയില്‍ സ്വദേശി കുഞ്ഞിക്കൃഷ്ണന്‍ (49) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ നഷ്ടപരിഹാരത്തെ ചൊല്ലി സംഘര്‍ഷമുണ്ടായി. ഇതേ തുര്‍ന്ന് ഗ്രാമീണര്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു.

കുഞ്ഞിക്കൃഷ്ണന്‍ തന്റെ ആടുകളെ വനത്തില്‍ മേയ്ക്കാന്‍ കൊണ്ടുപോയതായിരുന്നു. ഈ സമയമാണ് കടുവയുടെ ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്. സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. കടുവയുടെ ആക്രമണത്തില്‍ മരിച്ച കുഞ്ഞികൃഷ്ണന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരസിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

വനത്തിനകത്ത് നിന്നാണ് കടുവയുടെ കടുവയുടെ ആക്രമണമുണ്ടായത്. അതിനാല്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നാട്ടുകാരുമായി ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്നാണ് സംഘര്‍ഷവസ്ഥയ്ക്ക് അയവുവന്നത്.

പ്രദേശത്തെ വന്യമൃഗ ശല്യം പരിഹരിക്കണമെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു്. എന്നാല്‍, വനംവകുപ്പിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടികളൊന്നും ഇതുവരെയായും ഉണ്ടായിട്ടില്ല. ഇതിനിടെയാണ് കര്‍ഷകന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഇതേ തുടര്‍ന്നാണ് ജനങ്ങള്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button