Latest NewsNationalUncategorized

‘ജയിലിൽ പ്രോട്ടീൻ ഷേക്കും വ്യായാമത്തിനുള്ള ബാൻഡും’ വേണം; സുശീലിന്റേത് അത്യാവശ്യമല്ല, അതിമോഹമെന്ന് കോടതി

ന്യൂഡൽഹി: സഹ താരത്തെ മ‌ർദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന ഒളിമ്പ്യനും ഗുസ്‌തി താരവുമായ സുശീൽ കുമാർ കോടതിയെ സമീപിച്ചു. കായിക താരമായ തനിക്ക് പ്രത്യേക ഭക്ഷണവും വ്യായാമത്തിന് മുൻപുള‌ള സപ്ളിമെന്റുകളും ഒമേഗ 3 ക്യാപ്‌സ്യൂളുകളും മൾട്ടി വി‌റ്റാമിൻ ഗുളികകളും വ്യായാമം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ബാന്റുകളും വേണമെന്നാണ് സുശീലിന്റെ ആവശ്യം.

എന്നാൽ ഇവയെല്ലാം ജയിലിൽ ലഭിക്കണമെന്നുള‌ളത് താരത്തിന്റെ ആഗ്രഹങ്ങൾ മാത്രമാണെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു. അത്യാവശ്യമായ സാധനങ്ങളല്ല. ജയിലിൽ പ്രതിദിനം നൽകുന്ന ഭക്ഷണത്തിൽ എന്തെങ്കിലും കുറവുണ്ടെന്നോ കുഴപ്പമുണ്ടെന്നോ പരാതിക്കാരൻ പറഞ്ഞിട്ടില്ല. ആവശ്യമായതും ആരോഗ്യകരവുമായ ഭക്ഷണവുമാണ് സുശീലിന് ഡൽഹി ജയിലിൽ നൽകുന്നതെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

ഒരു സഹ താരത്തെ കൊലപ്പെടുത്തിയ സുശീലിന് എന്തെങ്കിലും രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന അവസ്ഥയും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമം എല്ലാവർക്കും തുല്യമായിരിക്കണമെന്നും എല്ലാവരെയും തുല്യമായി കണക്കാക്കണമെന്നും കോടതി പറഞ്ഞു. ഡൽഹി മണ്ഡോലി ജയിലിൽ കഴിയുന്ന സുശീലും സുഹ‌ത്തും ചേർന്ന് സഹ താരവും ഇന്ത്യയുടെ ജൂനിയർ ഗുസ്‌തി ചാമ്ബ്യനുമായിരുന്ന സാഗർ ധൻകറിനെ തർക്കത്തെ തുടർന്ന് മർദ്ദിച്ച്‌ കൊലപ്പെടുത്തിയതിനാണ് അറസ്‌റ്റിലായത്. ഇന്ത്യയ്‌ക്ക് വേണ്ടി രണ്ട് ഒളിമ്ബിക് മെഡലുകൾ നേടിയിട്ടുള‌ള മികച്ച കായിക താരമാണ് സുശീൽ കുമാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button