ശസ്ത്രക്രിയയുടെ പിതാവ് സുശ്രുതാചാര്യനെ മാറ്റി,സാമൂഹ്യപാഠ പുസ്തകത്തില്‍ ചരിത്രത്തിന് കൊല.

തിരുവനന്തപുരം/ മലയാളം സാമൂഹ്യപാഠ പുസ്തകത്തില്‍ ശസ്ത്രക്രിയയുടെ പിതാവിനെ മാറ്റി പ്രതിഷ്ഠിച്ചിരിക്കുന്നത് വിവാദമായി. ശസ്ത്രക്രിയയുടെ പിതാവായി ലോകം അംഗീകരിച്ച സുശ്രുതനെ മാറ്റി കൊണ്ടാണ് ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ അറബ് ഭിഷഗ്വരനായ അബു അല്‍ ഖാസിമിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ശസ്ത്രക്രിയയുടെ പിതാവായി ആധുനിക വൈദ്യ ശാസ്ത്ര രംഗമൊന്നടങ്കം സുശ്രുതാചാര്യനെയാണ് ഇന്നുവരെ കണ്ടു വരുന്നത്. അലോപ്പതി, ആയുർവേദം, ഹോമിയോ ഉൾപ്പടെയുള്ള വൈദ്യ ശാസ്ത്ര രംഗം ഇത് ശരിയാണെന്നു അംഗീകരിച്ചിട്ടുള്ളതുമാണ്. സർക്കാർ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഓപ്പറേഷൻ തീയേറ്ററുകൾക്ക് മുന്നിൽ
സുശ്രുഹ സംഹിതയുടെ ഉപജ്ഞാതാവ് കൂടിയായ സുശ്രുതാചാര്യന്റെ ഫോട്ടോ പ്രദർപ്പിച്ചിരിക്കുന്ന സംസ്ഥാനത്തെ പാഠ പുസ്തക നിർമ്മാതാക്കളാണ് ചരിത്രത്തെ പോലും മാറ്റി മറിക്കുന്ന രീതിയിൽ തെറ്റായ വിവരം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശസ്ത്രക്രിയയുടെ പിതാവായി ലോകം അംഗീകരിച്ച സുശ്രുതനെ ഒഴിവാക്കിയതിനെതിരേയാണ് വൈദ്യ ശാസ്ത്ര രംഗത്ത് നിന്ന് പ്രതിഷേധം ഉയർന്നിരിക്കുകയാണ്. സാമൂഹ്യശാസ്ത്രം ഒന്നാം ഭാഗത്തില്‍ മുപ്പത്തിനാലാം പേജിലാണ് വിവാദമായ പാഠ ഭാഗം ഉള്ളത്. പണ്ഡിതന്മാരും സംഭാവനകളും എന്ന ശീര്‍ഷകത്തിൽ അബു അല്‍ ഖാസിമിനെ ശസ്ത്രക്രിയയുടെ പിതാവായി രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഇന്ത്യന്‍ ഭിഷഗ്വരനായ സുശ്രുത മുനിയാണ് ആദ്യമായി ശസ്ത്രക്രിയ നടത്തിയതെന്ന് ലോകം അംഗീകരിക്കുമ്പോഴാണ് ശസ്ത്രക്രിയയുടെ പിതാവായി അബു അല്‍ ഖാസിമിയെ ചില ബോധ പൂർവം ഉയർത്തിക്കാട്ടാൻ ശ്രമം നടത്തിയിരിക്കുന്നത്. ഇതിനു പിന്നിൽ ദുരുദ്ദേശവും ഗൂഢ ലക്ഷ്യവും ഉണ്ടെന്നാണ് കരുതേണ്ടത്.
സി.ഇ 936-1013 കാലഘട്ടത്തിലാണ് അബു അല്‍ ഖാസിമി ജീവിച്ചിരുന്നത്. അതിനും ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുശ്രുതന്‍ ശസ്ത്രക്രിയ നടത്തുകയും അതിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സുശ്രുത സംഹിത എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുള്ളതാണ്.