Editor's ChoiceKerala NewsLatest NewsLaw,Local NewsNews
മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ വയനാട്ടിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

വയനാട് ജില്ലയിലെ കൽപ്പറ്റയിൽ മാവോയിസ്റ്റ് ബന്ധം സംശയി ക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ പൂക്കാട് സ്വദേശി പി. കെ. രാജീവനെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. പി. കെ രാജീവൻ പോരാട്ടം പ്രവർത്തകനാണെന്നും, 2002ൽ പനമരത്തെ സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണി പ്പെടുത്തി ഫയലുകളും മറ്റും കത്തിച്ച കേസിലെ പ്രതി യാണെന്നും പോലീസ് പറയുന്നു. രാജീവന്റെ ബത്തേരിയിലെ ഭാര്യ വീട്ടിൽ റെയ്ഡ് ചില പുസ്തകങ്ങളും ലഘുലേഖകളും പൊലീസ് കണ്ടെടുത്തിട്ടുള്ളതായും, ഇയാളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിച്ചുവരികയാണെന്നുമാണ് പോലീസ് പറഞ്ഞിട്ടുള്ളത്.