Kerala NewsLatest NewsNews

സര്‍ക്കാര്‍ ഭക്ഷ്യ കിറ്റിനൊപ്പം നല്‍കിയ മാസ്‌കില്‍ അഴിമതി, പോസ്റ്റ് ഷെയര്‍ ചെയ്ത ഉദ്യോഗസ്ഥന് എട്ടിന്റെ പണി

തിരുവനന്തപുരം:ഫെബ്രുവരിയിലെ ഭക്ഷ്യ കിറ്റിനൊപ്പം രണ്ട് ഖാദി മാസ്‌ക് വീതം നല്‍കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനിച്ചിരുന്നു. കിറ്റ് തയ്യാറാക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് ലക്ഷണക്കണക്കിന് മാസ്‌ക് നല്‍കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റിനൊപ്പം നല്‍കുന്ന ഖാദി മാസ്‌കിന്റെ വിലയില്‍ അഴിമതിയുണ്ടെന്ന് സൂചിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത ഖാദി ബോര്‍ഡ് ജീവനക്കാരന് സസ്പെന്‍ഷന്‍ അയിരിക്കുകയാണ്.

ഖാദി ബോര്‍ഡിന്റെ തിരുവനന്തപുരം പ്രോജക്ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കും ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ (ഐ എന്‍ ടി യു സി) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ബി എസ് രാജീവിനെയാണ് അന്വേഷണവിധേയമായി ബോര്‍ഡ് സെക്രട്ടറി ഡോ കെ എ രതീഷ് സസ്പെന്‍ഡ് ചെയ്തത്.

ഖാദി ബോര്‍ഡിന്റെ ജീവനക്കാരനായിരിക്കെ സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് ഗുരുതരമായ കൃത്യവിലോപമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സന്‍ ശോഭന ജോര്‍ജിന്റെ ഉത്തരവ് പ്രകാരമാണ് സെക്രട്ടറിയുടെ രാജീവിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button