Uncategorized

നിർത്തിവെച്ച കുമ്പള ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവം വീണ്ടും ആരംഭിച്ചു; ബി.ജെ.പി പ്രവർത്തകരുടെ മാർച്ച് സ്കൂളിലേക്ക്

വിവാദത്തെ തുടർന്ന് വെള്ളിയാഴ്ച നിർത്തിവെച്ച കുമ്പള ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവം വീണ്ടും ആരംഭിച്ചു. ഏറെ ചര്‍ച്ചയായ ഫലസ്തീൻ ഐക്യദാർഢ്യ മൈം (മൂകാഭിനയം) വിദ്യാർത്ഥികൾക്ക് വീണ്ടും അവതരിപ്പാനുള്ള അവസരവും ലഭിച്ചു.

എന്നാൽ വിവാദ മൈം പുനഃപ്രകടനം നടന്നതിനെതിരെ ബി.ജെ.പി പ്രവർത്തകർ കുമ്പള സ്കൂളിലേക്ക് മാർച്ച് നടത്തി. ഗസ്സ അനുകൂല പ്രമേയമുള്ള പരിപാടിക്ക് കലോത്സവത്തിൽ അവസരം നൽകിയ നടപടിയിലാണ് പ്രതിഷേധം. മാർച്ച് സ്കൂൾ കവാടത്തിൽ തന്നെ പൊലീസ് തടഞ്ഞു.

വെള്ളിയാഴ്ച ഫലസ്തീൻ വിഷയം ആസ്പദമാക്കി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ അവതരിപ്പിച്ച മൂകാഭിനയത്തിനിടെ അധ്യാപകർ കർട്ടൻ താഴ്ത്തിയതോടെയാണ് സംഭവം വൻ വിവാദമായത്. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചിരുന്നു. കുട്ടികൾക്ക് വീണ്ടും മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകിയിരുന്നു.

മന്ത്രിയുടെ ഈ ഉറപ്പിനെ തുടർന്നാണ് വിദ്യാർത്ഥികൾ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വീണ്ടും മൈം അവതരിപ്പിച്ചത്. മുൻപ് പരിപാടി തടഞ്ഞ അധ്യാപകരായ ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാറിനെയും സുപ്രീതിനെയും താൽക്കാലികമായി പിന്മാറ്റിയ ശേഷമാണ് പുതുക്കിയ അവതരണം നടന്നത്.

Tag: suspended Kumbala Higher Secondary School Kalolsavam has resumed; BJP workers march to the school

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button