CrimeDeathKerala NewsLatest NewsNews

അമ്മയുമായി ബന്ധമുണ്ടെന്ന സംശയം ; അയൽവാസിയെ കഴുത്ത് ഞെരിച്ച് കൊന്നു

കോവളം സ്വദേശിയായ രാജേന്ദ്രനാണ് കൊല്ലപ്പെട്ടത്

തിരുവനന്തപുരം: കോവളത്തെ പാചക തൊഴിലാളിയുടെ മരണം കൊലപാതകം എന്ന് സ്ഥിരീകരിച്ച് പോലീസ്. കോവളം സ്വദേശിയായ രാജേന്ദ്രനാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ പ്രതി രാജീവിനെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുമായി രാജേന്ദ്രന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സഹോദരിയുടെ വീട്ടിലെ ടെറസിലാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ഡോക്ടറുടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കൊലപാതക സാധ്യത പരിശോധിച്ചത്. അമ്മ ഓമനയും രാജേന്ദ്രനും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകമെന്ന് പ്രതി കുറ്റസമ്മതം നടത്തി. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ്‌ പോലീസിന്റെ കണ്ടെത്തല്‍.

Suspicion of having a relationship with mother; strangled the neighbor to death

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button