international newsTechtechnologyTravelWorld

സുസുക്കി മോട്ടോഴ്സ് തിരിച്ചു വിളിക്കുന്നു സ്‌പോർട്സ് സെഗ്മെന്റിലെ ആദ്യ എൻട്രിയായ ജിക്സർ മോഡലുകൾ

സുസുക്കി മോട്ടോഴ്സ് ഇന്ത്യ അവരുടെ സ്‌പോർട്സ് സെഗ്മെന്റിലെ ആദ്യ എൻട്രിയായ ജിക്സർ 250 മോഡലുകളുടെ 5,145 യൂണിറ്റുകൾ തിരിച്ചുവിളിച്ചു. ബ്രേക്കിങ് സംവിധാനത്തിൽ കണ്ടെത്തിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് കമ്പനി അറിയിച്ചു.

2022 ഫെബ്രുവരി മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ വിപണിയിൽ ഇറങ്ങിയ ജിക്സർ 250യും ജിക്സർ എസ്.എഫ് 250യും ഉൾപ്പെടുന്ന മോഡലുകളെയാണ് സർവീസിനായി വിളിപ്പിച്ചിരിക്കുന്നത്. നിലവിൽ ഈ മോഡലുകളിൽ സുസുക്കി വി-സ്റ്റോം 250-ലെ റിയർ ബ്രേക്ക് കാലിപ്പർ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഫലമായി ബ്രേക്ക് പാഡും ഡിസ്കും തമ്മിലുള്ള അനുപാതത്തിൽ തകരാർ ഉണ്ടാകുകയും, ബ്രേക്കിംഗിനിടെ തടസ്സങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി.

ഇതിനുമുമ്പും ജിക്സർ 250 സീരീസിലെ ചില മോഡലുകൾ എഞ്ചിൻ ഷാഫ്റ്റ് സംബന്ധമായ പിഴവ് പരിഹരിക്കാനായി തിരിച്ചുവിളിച്ചിരുന്നു. ഉപഭോക്താക്കൾ സമീപത്തെ സർവീസ് സെന്ററുകളിൽ എത്തിച്ചാൽ സൗജന്യമായി ബ്രേക്ക് സംബന്ധമായ പരിശോധനയും മാറ്റങ്ങളും നടത്തി നൽകുമെന്ന് കമ്പനി അറിയിച്ചു.

യുവാക്കളുടെ പ്രിയപ്പെട്ട മോഡലുകളായ ജിക്സർ 250 സീരീസ് ബൈക്കുകൾ 249സിസി എസ്ഒസിഎച്ച് സിംഗിൾ സിലിണ്ടർ, 4 വാൽവ് ഓയിൽ-കൂൾഡ് എൻജിനിലാണ് പ്രവർത്തിക്കുന്നത്. 26.5 എച്ച്പി പവറും 22 എൻഎം ടോർക്കും സൃഷ്ടിക്കുന്ന ഇവയ്ക്ക് ആറു സ്പീഡ് ഗിയർബോക്‌സ് നൽകിയിട്ടുണ്ട്, ഇതിലൂടെ സ്പോർട്ടി പെർഫോമൻസിനൊപ്പം സുഖകരമായ യാത്രയും ഉറപ്പുവരുത്തുന്നു.

Tag: Suzuki Motors recalls Gixxer models bike, its first entry in the sports segment

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button