CovidKerala NewsLatest News

രാജ്യത്ത് വീണ്ടും നാല്‍പതിനായിരം കടന്നു കൊവിഡ് രോഗികള്‍

രാജ്യത്തെ കൊവിഡ് കേസുകള്‍ തുടര്‍ച്ചയായ ദിവസങ്ങളിലും നാല്‍പതിനായിരത്തിന് മുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 42,618 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 330 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു.

കഴിഞ്ഞ ദിവസം 36,385 പേര്‍ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.43 ശതമാനമായി. 4,05,681 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. നിലവില്‍ 2.50% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് കഴിഞ്ഞ ദിവസം 58 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു ഇതോടെ ആകെ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 67 കോടി 72 ലക്ഷം കവിഞ്ഞു.

അതേസമയം നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ മൂന്നാം തരംഗം വൈകിപ്പിക്കനൊരുങ്ങുകയാണ് രാജ്യത്തെ പല സംസ്ഥാനങ്ങളും. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് മൂന്നാം തരംഗത്തെ നേരിടാാന്‍ പല സംസ്ഥാനങ്ങളുമൊരുങ്ങുന്നത്. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ 12 ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.

മൂന്നാം തരംഗ ഭീഷണി മുന്നില്‍ കണ്ട് രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്‌ഡൌണും ഏര്‍പ്പെടുത്തി മൂന്നാം തരംഗം പരമാവധി വൈകിപ്പിക്കാനാണ് സംസ്ഥാനങ്ങളുടെ ശ്രമം. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ സെപ്തംബര്‍ 15 വരെ നീട്ടി. പല സംസ്ഥാനങ്ങളും ഇളവുകള്‍ വെട്ടിച്ചുരുക്കുകയാണ്.

ഒഡീഷയില്‍ രാത്രികാല കര്‍ഫ്യൂ പുനരാരംഭിച്ചു. രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ. കര്‍ണാടകയില്‍ കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് ഏഴ് ദിവസമാണ് ക്വാറന്റൈന്‍. കൊവിഡ് കേസുകള്‍ കൂടി വരുന്ന മഹാരാഷ്ട്രയിലും കര്‍ശന നിന്ത്രണമാണുള്ളത്. നിന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന് പുറമേ വാക്‌സിനേഷനിലും സംസ്ഥാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

മുംബൈയില്‍ വിമാനത്താവളങ്ങളില്‍ വിദേശത്തു നിന്നു വരുന്നവര്‍ക്ക് പ്രത്യേക പരിശോധന ആരംഭിച്ചു. അസ്സമിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button