Kerala NewsLatest News
ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി
ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസായിരുന്നു. ബുധനാഴ്ച രാവിലെ വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച വൈകിട്ട് അഞ്ചിന് സമാധിയിരുത്തുമെന്ന് മഠം അധികൃതര്‍ അറിയിച്ചു.
ദീര്‍ഘനാള്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. രണ്ട് വര്‍ഷത്തോളമായി ആരോഗ്യ പ്രശ്നങ്ങളേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്വാമി പ്രകാശാനനന്ദ.
ഇരുപത്തിരണ്ടാം വയസ്സിലാണ് അദ്ദേഹം ശിവഗിരിയിലെത്തിയത്. 1977ല്‍ ജനറല്‍ സെക്രടറിയുടെ ചുമതലയും 2006 മുതല്‍ പത്തുവര്‍ഷം ട്രസ്റ്റ് അധ്യക്ഷന്റെ ചുമതലയും വഹിച്ചു. 1922 ഡിസംബറിലായിരുന്നു ജനനം.