Kerala NewsLatest NewsNationalNews

പഴയ 100, 10, 5 രൂപ നോട്ടുകള്‍ പിന്‍വലിക്കുമോ? വിശദീകരണവുമായി റിസര്‍വ്വ് ബാങ്ക്

ന്യൂഡല്‍ഹി: 2021 മാര്‍ച്ച്‌ മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ റിസര്‍വ്വ് ബാങ്ക്. 100 രൂപ, 10 രൂപ, അഞ്ച് രൂപ, എന്നിവയുടെ പഴയ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി റിസര്‍വ്വ് ബാങ്ക് എത്തിയത്.

പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്ന് റിസര്‍വ്വ് ബാങ്ക് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ചെന്ന രീതിയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പിഐബി ഫാക്‌ട് ചെക്ക് വിശദീകരണവുമായി എത്തിയത്.

2016 നവംബര്‍ എട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയത്. 1000, 500 നോട്ടുകള്‍ നിരോധിക്കുകയായിരുന്നു. പകരം പുതിയ 2000, 500, 200, 100, 50, 20, 10 നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button