സ്വപനയും സരിത്തും രഹസ്യമൊഴി നൽകി, സ്വർണക്കടത്തിലെ നിർണായക മൊഴി, ഉന്നതരായ വമ്പൻ സ്രാവുകൾ കുടുങ്ങി.

കൊച്ചി / കേരളത്തിൽ കോളിളക്കം സൃഷ്ട്ടിച്ച വിവാദമായ സ്വർണ ക്കടത്ത് കേസിലെ പ്രധാന പ്രതികൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഉന്നത വ്യക്തികളെ കുറിച്ചുൾപ്പടെ പ്രാഥമികമായ രഹസ്യമൊഴി നൽകി. കസ്റ്റംസ് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും പ്രാഥമികമായ രഹസ്യമൊഴിയാണ് കോടതി മുൻപാകെ രേഖപ്പെടുത്തിയത്. വിശദമായ മൊഴി വ്യാഴാഴ്ച നൽകും. കുറ്റകൃ ത്യത്തിൽ ഉൾപ്പെട്ട ഉന്നത വ്യക്തികളെ കുറിച്ച്, അതായത് വമ്പൻ സ്രാവുകളെ കുറിച്ച് സ്വപ്നയും, സരിത്തും മൊഴി നൽകിയെന്നാണ് വിവരം.
സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കര്‍ കൂടാതെ കൂടുതല്‍ ഉന്നതര്‍ കേസിൽ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ടുവെന്ന് സാമ്പത്തിക കുറ്റകൃത്യ ങ്ങള്‍ പരിഗണിക്കുന്ന കോടതി കഴിഞ്ഞ ദിവസം നിരീക്ഷിക്കുകയു ണ്ടായി. വന്‍ സ്രാവുകളാണ് കേസിന്റെ ഭാഗമായുള്ളതെന്നും, ഗൗരവതരമായ ഇടപെടല്‍ കള്ളക്കടത്തില്‍ ഇവര്‍ നടത്തിയെന്നും, സ്വപ്നയും സരിത്തും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞി രുന്നു. വിഷയത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്ന് കോടതി തന്നെ തുടർന്ന് പറയുകയും ഉണ്ടായി. വമ്പൻ സ്രാവുകൾക്ക് ബന്ധമുള്ളതായി കോടതിക്ക് തന്നെ ബോധ്യപ്പെട്ടിരിക്കുന്ന കേസ് ഗുരുതരമെന്ന് കോടതിക്ക് പോലും തോന്നിയ അതേ മൊഴി തന്നെ മജിസ്ട്രേറ്റിന് മുന്നിൽ 164 സ്റ്റേറ്റ്മെ ന്റായി സ്വപ്നയും സരിത്തും നല്‍ക്കുകയായിരുന്നു എന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതികളുടെ രഹസ്യമൊഴി രേഖപ്പെ ടുത്തിയ സാഹചര്യത്തിൽ ഇനി അന്വേഷണം കസ്‌റ്റംസ് ശക്തമാക്കു മെന്ന് ഉറപ്പാവുകയാണ്. കോടതിയുടെ നിരീക്ഷണത്തിൽ കൂടിയാവും അന്വേഷണം നടക്കുക. പ്രതികള്‍ നല്‍കിയ മൊഴിയില്‍ പേര് പരാമര്‍ ശിക്കപ്പെട്ട വമ്പൻ സ്രാവുകൾ എന്ന് കോടതി വിശേഷിപ്പിക്കപ്പെട്ടവർ വരും ദിവസങ്ങളിൽ കുടുങ്ങും. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഇവരെ ഓരോത്തരെയും ചോദ്യം ചെയ്യും. ശിവശങ്കറിനേക്കാള്‍ ഉന്നതരെന്ന് കോടതി പോലും പറഞ്ഞ വ്യക്തികളാരെന്ന് വരും ദിവസങ്ങളിൽ വെളിപ്പെടുമെന്നി രിക്കെ, സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗജന കമായ വാർത്തകളാവും വരും ദിനങ്ങളിൽ പുറത്ത് വരുക.