CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
സ്വർണ്ണക്കടത്തു കേസ് പ്രതി,സ്വപ്ന സുരേഷ് ഇന്ന് ആശുപത്രി വിടും

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് ഇന്ന് ആശുപത്രി വിടും. നെഞ്ചുവേദനയെ തുടര്‍ന്ന് സ്വപ്നയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ത്യശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ സ്വപ്നയ്ക്ക് മാനസിക സമ്മര്‍ദംമൂലമാണ് ശാരീരിക അസ്വസ്ഥതകളുണ്ടായതെന്ന് കണ്ടെത്തി.
സ്വപ്‌നയുടെ ഡിസ്ചാര്‍ജ് സംബന്ധിച്ച് തീരുമാനമെടുക്കാനായി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. വിയ്യൂര്‍ വനിതാ ജയിലിലെ എന്‍ഐഎ ബ്ലോക്കിലാണ് സ്വപ്നയെ താമസിപ്പിച്ചിരുന്നത്. കേസിലെ മറ്റ് പ്രധാന പ്രതികളും ഈ ജയിലില്‍ തന്നെയാണ്. രാജ്യ സുരക്ഷയെ തന്നെ ചോദ്യം ചെയ്ത സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയാണ് സ്വപ്ന.