BusinessCrimeGulfKerala NewsLatest NewsLaw,Local NewsNews

സ്വ​പ്ന സു​രേ​ഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

സ്വ​ര്‍ണ​ക്ക​ട​ത്ത്​ കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​കയായി കസ്റ്റംസ് മൂന്നു ദിവസങ്ങളായി തേടിയിട്ടും കിട്ടാത്ത സ്വ​പ്ന സു​രേ​ഷ് ഹൈക്കോട തിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇ-ഫയലിങ്ങിലൂ ടെയാണ് ബുധനാഴ്ച വൈകീട്ടോടെ സ്വപ്ന മുൻകൂർ ജാമ്യാപേക്ഷ നൽകിയി രിക്കുന്നത്. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കുമെന്ന്നാണ് വിവരം.

ഇതിനിടെ, ന​യ​ത​ന്ത്ര ചാ​ന​ലി​ലൂ​ടെ സ്വ​ര്‍ണം ക​ട​ത്തി​യ​തി​ൽ യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി​ലെ അ​റ്റാ​ഷെ​യു​ടെ മൊ​ഴി​യി​ല്‍ വൈരുധ്യമുണ്ട്. അ​റ്റാ​ഷെ​ക്ക് ന​യ​ത​ന്ത്ര പ​രി​ര​ക്ഷ​യു​ള്ള​തി​നാ​ൽ ഇയാളുടെ മൊഴിയെടുക്കാൻ കേ​ന്ദ്ര പ​രോ​ക്ഷ ബോ​ര്‍ഡി​നോ​ട് ക​സ്​​റ്റം​സ് അ​നു​മ​തി തേടിയിരി ക്കുകയാണ്. അ​റ്റാ​ഷെ​യു​ടെ പേ​രി​ലാ​ണ് ബാ​ഗേ​ജ് എ​ത്തി​യ​ത്. അറ്റാഷെ ഒ​പ്പി​ട്ട ക​ത്താ​ണ് പി​ടി​യി​ലാ​യ സ​രി​ത് ബാ​ഗേ​ജ് ക്ലി​യ​റ​ന്‍സി​നാ​യി ന​ല്‍കി​യത്.
അതേസമയം, സ്വ​പ്‌​ന സു​രേ​ഷിനായി ക​സ്​​റ്റം​സ് മൂന്നു ദിവസങ്ങളായി അ​ന്വേ​ഷണം നടത്തി വരുകയാണ്. ഇവർ തിരുവനന്തപുരത്ത് ത​ന്നെ​യു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സംഘം കണക്ക് കൂട്ടുന്നത്. ഉന്നതങ്ങളിലെ സ്വാധീനം ആണ് ഇവർക്ക് സംരക്ഷ കവചം ഒരുക്കിയിരിക്കുന്നത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​പ്ന രാ​ജ്യം വി​ടാ​ൻ സാ​ധ്യ​ത​ കാണുന്നില്ല. ഇവർ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ന്ന​താ​യി അന്വേഷണ ഉ​ദ്യോ​ഗ​സ്ഥ​ർ ഇപ്പോൾ സം​ശ​യി​ക്കുന്നുണ്ട്. ത​ല​സ്ഥാ​ന​ത്തെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​കളിൽ ഇവർക്കായി പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു. ഇ​വി​ട​ങ്ങ​ളി​ൽ കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ വിഭാഗത്തിന്റെ വിഭാഗത്തിന്റെ നി​രീ​ക്ഷ​ണ​വു​മു​ണ്ട്. ജാമ്യാപേക്ഷയിൽ കോടതിയുടെ തീരുമാനം പ്രതികൂലമായാൽ സ്വപ്ന സുരേഷ് കീഴടങ്ങിയേക്കുമെന്നും അഭ്യൂഹങ്ങൾ പരന്നിട്ടുണ്ട്.
സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായതാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. സ്വപ്നയുടെ സുഹൃത്ത് സന്ദീപ് നായരും, ഒരുമിച്ചാണ് ഒളിവിൽ പോയിരിക്കുന്നതെന്നതിനും സൂചനകൾ ഉണ്ട്. സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ്
ചോദ്യം ചെയ്തിരുന്നു. നയതന്ത്ര ബാഗിൽ 30 കിലോ സ്വർണ്ണം പിടിച്ചെടുത്തിട്ട് 4 ദിവസം പിന്നിട്ടിരിക്കുകയാണ്. മുഖ്യ ആസൂത്രിക സ്വപ്നാ സുരേഷ് എവിടെ എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു. തലസ്ഥാന നഗരി അരിച്ചുപെറുക്കി കസ്റ്റംസ് പരിശോധിച്ചിട്ടും ഫലം കിട്ടാത്തത് ഉന്നതങ്ങളിൽ ബന്ധമുള്ളവർ സംരക്ഷകരായി ഉള്ളതിനാലാണെന്നാണ് ആരോപണം ഉയരുന്നത്. ഒളിവിൽ പോയ ആദ്യ ദിവസം സ്വപ്ന ഫേസ് ബുക്കിലെ കമന്റ് ബോസ്ക്സിൽ, എന്തിനും കൂടെ ഉള്ളത് കേരളം ഭരണമല്ലേ എന്ന കമെന്റിനു എന്തേലും സംശയമുണ്ടോ എന്നാണ് സ്വപ്ന തിരികെ ചോദിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button