മദ്യപാനം നിര്‍ത്താന്‍ ആവശ്യപ്പെട്ട അമ്മയുടെ ജീവനെടുത്ത് മകന്‍
സ്വന്തം അമ്മയെ കൊല്ലുന്ന മക്കളുടെ വാര്‍ത്തകള്‍ ഇപ്പോള്‍ തുടര്‍ക്കഥയാകുകയാണ്. ഛത്തീസ്ഖഡില്‍ നിന്നാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന വാര്‍ത്ത എത്തിയിരിക്കുന്നത്.
ഛത്തീസ്ഖഡിലെ ദുര്‍ഗ് ജില്ലയില്‍ മദ്യപാനം നിര്‍ത്താന്‍ ആവശ്യപ്പെട്ട അമ്മയെ മകന്‍ ജീവനോടെ കത്തിച്ചു കൊന്നു . ഇളയ മകനോട് മദ്യവും മയക്കുമരുന്ന് ഉപയോഗവും ഉപേക്ഷിക്കാന്‍ അമ്മ ആവശ്യപ്പെട്ടു.
ഇതില്‍ പ്രകോപിതനായ യുവാവ് അമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതി സൂര്യകാന്ത് വര്‍മ്മയ്ക്ക് 27 വയസ്സാണ് പ്രായം.
സംഭവം പുറത്തുവന്നതോടെ ഗ്രാമവാസികളും പരിഭ്രാന്തരാണ്. തീപിടിത്തത്തെത്തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. പ്രദേശവാസികള്‍ അമ്മ യെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും ചികിത്സയ്ക്കിടെ അമ്മ ചൊവ്വാഴ്ച മരിച്ചു.
പ്രതി സൂര്യകാന്ത് മണ്ണെണ്ണ തളിച്ചുവെന്നും തീകൊളുത്തുകയാണെന്നും അമ്മ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ പ്രസ്താവന നടത്തി. സൂര്യകാന്തിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് നന്ദിനി പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസ് കേസ് അന്വേഷിക്കുന്നു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.